വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്ത സെപ്റ്റംബറില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. 2023 മാര്‍ച്ചില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവര്‍കോവില്‍ പറഞ്ഞു. അദാനി പോര്‍ട്ട്സ് ആന്‍ഡ് എസ് ഇ ഇസഡ് വിഴിഞ്ഞത്തെ ഇന്ത്യയുടെ ആദ്യ മെഗാ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലായി വികസിപ്പിക്കുകയാണ്. "കടല്‍ഭിത്തിയുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇത് ഏഷ്യയിലെ ഒരു […]

Update: 2022-07-24 00:35 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. 2023 മാര്‍ച്ചില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവര്‍കോവില്‍ പറഞ്ഞു.

അദാനി പോര്‍ട്ട്സ് ആന്‍ഡ് എസ് ഇ ഇസഡ് വിഴിഞ്ഞത്തെ ഇന്ത്യയുടെ ആദ്യ മെഗാ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലായി വികസിപ്പിക്കുകയാണ്. "കടല്‍ഭിത്തിയുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇത് ഏഷ്യയിലെ ഒരു ആധുനിക തുറമുഖമാകും. 2023 സെപ്തംബറോടെ തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യും. തദ്ദേശീയരായ ജനങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി പരിശീലനം നല്‍കും. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും," മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കേരളത്തിലെത്തിയ അദാനി മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടു ചര്‍ച്ച നടത്തി. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴ ചുമത്താമെന്ന അദാനി ഗ്രൂപ്പുമായുള്ള കരാറിലെ വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ വീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

Tags:    

Similar News