ആരോഗ്യമേഖലയിലെ ടെക്നോളജി സാധ്യതകളുമായി  ഹെല്‍ത്ത് സമ്മിറ്റ്

 ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്ടെക് ഉച്ചകോടി ജൂണ്‍ 24 വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. ലെ മെറഡിയന്‍ ഹോട്ടലില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയില്‍ സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്ടെക് ആക്സിലറേറ്ററിന്‍റെ പ്രഖ്യാപനവും നടക്കും. ഇന്ന് ഫിന്‍ടെക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഹെല്‍ത്ത്ടെക്. മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ ഇതിന്‍റെ സാധ്യതകള്‍ […]

Update: 2022-06-14 03:40 GMT
ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്ടെക് ഉച്ചകോടി ജൂണ്‍ 24 വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. ലെ മെറഡിയന്‍ ഹോട്ടലില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയില്‍ സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്ടെക് ആക്സിലറേറ്ററിന്‍റെ പ്രഖ്യാപനവും നടക്കും.
ഇന്ന് ഫിന്‍ടെക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഹെല്‍ത്ത്ടെക്. മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ ഇതിന്‍റെ സാധ്യതകള്‍ വളരെ വലുതാണെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കേരള ഐടി, ഇ-ഹെല്‍ത്ത് കേരള, ടിഐ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള, കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ്, തുടങ്ങിയവര്‍ പങ്കെടുക്കും.
ആരോഗ്യപരിപാലന രംഗത്തെ എല്ലാ പങ്കാളിത്ത മേഖലകളെയും ഒരു വേദിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ഉച്ചകോടിയ്ക്കുള്ളത്. ആരോഗ്യ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അതിന്‍റെ വാണിജ്യ സാധ്യതകള്‍ തേടുന്നതിനുമുള്ള അവസരം ഉച്ചകോടിയിലൂടെ ലഭിക്കും.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരും ആശുപത്രികളും https://healthtechsummit.startupmission.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tags:    

Similar News