ആഗോള വിപണികളിൽ ഐപിഒ ലക്ഷ്യമാക്കി ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, 2023-ൽ ഐപിഒ ആസൂത്രണം ചെയ്യുന്നതായി ബ്ലൂംബെർഗ് അടക്കമുള്ള അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഒാഹരി വിപണികളിൽ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നാണ് നിഗമനം. മലയാളി വ്യവസായി യൂസഫ് അലി സ്ഥാപിച്ച അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്, ലിസ്റ്റിംഗിന് വേണ്ടി ആഗോള ബാങ്കുകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. 2020-ൽ 5 ബില്യൺ ഡോളറിലധികം മൂല്യമുണ്ടായിരുന്ന കമ്പനി ഗൾഫ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നിലധികം ലിസ്റ്റിംഗുകൾ തിരഞ്ഞെടുത്തേക്കാം, റിപ്പോർട്ട് പറയുന്നു. എന്നാൽ,മാർക്കറ്റ് കിംവദന്തികളെക്കുറിച്ച് പ്രതികരിക്കാൻ […]

Update: 2022-05-10 04:39 GMT

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, 2023-ൽ ഐപിഒ ആസൂത്രണം ചെയ്യുന്നതായി ബ്ലൂംബെർഗ് അടക്കമുള്ള അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഒാഹരി വിപണികളിൽ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നാണ് നിഗമനം.

മലയാളി വ്യവസായി യൂസഫ് അലി സ്ഥാപിച്ച അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്, ലിസ്റ്റിംഗിന് വേണ്ടി ആഗോള ബാങ്കുകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

2020-ൽ 5 ബില്യൺ ഡോളറിലധികം മൂല്യമുണ്ടായിരുന്ന കമ്പനി ഗൾഫ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നിലധികം ലിസ്റ്റിംഗുകൾ തിരഞ്ഞെടുത്തേക്കാം, റിപ്പോർട്ട് പറയുന്നു. എന്നാൽ,മാർക്കറ്റ് കിംവദന്തികളെക്കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി .മിഡിൽ ഈസ്റ്റ് കൂടാതെ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലും കമ്പനിയുടെ ഷോപ്പിംഗ് മാളുകൾ പ്രവർത്തിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഷിപ്പിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് ബിസിനസുകളുണ്ട്.

തമിഴ്‌നാട്ടിൽ രണ്ട് ഷോപ്പിംഗ് മാളുകൾ നിർമ്മിക്കുന്നതിനും കയറ്റുമതി അധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി കമ്പനി 463 മില്യൺ ഡോളറിന്റെ നിക്ഷേപം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News