പലിശ നിരക്ക് കുറഞ്ഞാലും പിഎഫ് നിക്ഷേപം ആദായകരമാകുന്നതെന്തുകൊണ്ട്?

നാല് ദശാബ്ദങ്ങള്‍ക്കുള്ളിലെ ഏറ്റവും ചുരുങ്ങിയ നിലയിലേക്ക് പി എഫ് പലിശ നിരക്ക് കുറഞ്ഞതോടെ നിക്ഷേപകരുടെ വരുമാനത്തില്‍ ഇടിവുണ്ടാകും. 8.5 ല്‍ നിന്ന് 8.1 ലേക്കാണ് പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ താഴ്ത്തിയത്. മുമ്പ് പി എഫ് നിരക്ക് 8 ശതമാനത്തില്‍ തുടര്‍ന്നത് 1977-78 കാലത്താണ്. പലിശ നിരക്കില്‍ .4 ശതമാനം കുറവുണ്ടായെങ്കിലും റിസ്‌ക് കുറഞ്ഞ ദീര്‍ഘകാല നിക്ഷേപ സാധ്യതകളില്‍ ഇപ്പോഴും കൂടിയ നേട്ടം തരുന്നത് പിഎഫ് തന്നെയാണ്. ഈ താരതമ്യം ശ്രദ്ധിക്കാം. പിപിഎഫ് നിലവില്‍ പി എഫ് […]

Update: 2022-03-18 02:31 GMT
trueasdfstory

നാല് ദശാബ്ദങ്ങള്‍ക്കുള്ളിലെ ഏറ്റവും ചുരുങ്ങിയ നിലയിലേക്ക് പി എഫ് പലിശ നിരക്ക് കുറഞ്ഞതോടെ നിക്ഷേപകരുടെ വരുമാനത്തില്‍ ഇടിവുണ്ടാകും. 8.5 ല്‍ നിന്ന്...

നാല് ദശാബ്ദങ്ങള്‍ക്കുള്ളിലെ ഏറ്റവും ചുരുങ്ങിയ നിലയിലേക്ക് പി എഫ് പലിശ നിരക്ക് കുറഞ്ഞതോടെ നിക്ഷേപകരുടെ വരുമാനത്തില്‍ ഇടിവുണ്ടാകും. 8.5 ല്‍ നിന്ന് 8.1 ലേക്കാണ് പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ താഴ്ത്തിയത്. മുമ്പ് പി എഫ് നിരക്ക് 8 ശതമാനത്തില്‍ തുടര്‍ന്നത് 1977-78 കാലത്താണ്. പലിശ നിരക്കില്‍ .4 ശതമാനം കുറവുണ്ടായെങ്കിലും റിസ്‌ക് കുറഞ്ഞ ദീര്‍ഘകാല നിക്ഷേപ സാധ്യതകളില്‍ ഇപ്പോഴും കൂടിയ നേട്ടം തരുന്നത് പിഎഫ് തന്നെയാണ്. ഈ താരതമ്യം ശ്രദ്ധിക്കാം.

പിപിഎഫ്

നിലവില്‍ പി എഫ് നിധിയില്‍ ഒരു വര്‍ഷം 2.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നികുതി രഹിതമാണ്. അതില്‍ കൂടുതലാണെങ്കില്‍ ബന്ധപ്പെട്ട നികുതി സ്ലാബ് ബാധകമാണ്. ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്), വിപിഎഫ് (വോളന്ററി പ്രോവിഡന്റ് ഫണ്ട്) നിക്ഷേപങ്ങള്‍ക്ക് പുതിയ തീരുമാനമനുസരിച്ച് 8.1 ശതമാനം പലിശ ലഭിക്കും.

 

സര്‍ക്കാര്‍ പിന്തുണയുള്ള സമാനമായ മറ്റൊരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്). സാധാരണക്കാരടക്കമുള്ളവര്‍ക്ക് ചേരാവുന്ന പി എഫ് നിക്ഷേപ പദ്ധതിയാണിത്. 7.1 ശതമാനമാണ് ഇവടെ പലിശ നിരക്ക്. ആകര്‍ഷകമായ പലിശ നിരക്കുള്ള മറ്റൊരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളളുടെ നിക്ഷേപ പദ്ധതിയായ ഇതിന് നിലവില്‍ ലഭിക്കുന്ന പലിശ 7.6 ശതമാനമാണ്. ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ ഇതിന് നികുതി ഒഴിവുമുണ്ട്.

മുതിര്‍ന്ന പൗരന്‍മാര്‍

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിക്ഷേപപദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പ്രധാനമന്ത്രി വയ വന്ദന്‍ യോജന തുടങ്ങിവയ്ക്ക് പലിശ 7.4 ശതമാനമാണ്.
മറ്റൊരു നിക്ഷേപ പദ്ധതിയാണ് എന്‍ പി എസ് അഥവാ ദേശീയ പെന്‍ഷന്‍ പദ്ധതി. ഇതിലെ റിട്ടേണ്‍ ഓഹരി വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ റിസ്‌ക് കൂടുതലാണ്.

ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ മ്യൂച്ച്വല്‍ ഫണ്ടുകളും മാര്‍ക്കറ്റ് ചാഞ്ചാട്ടങ്ങള്‍ക്ക് അധിഷ്ഠിതമാണ്. ആര്‍ ബി ഐ ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്ന നേട്ടം 7.5 ശതമാനമാണ്. ഇതാകട്ടെ പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്നതിനേക്കാള്‍ ഏകദേശം ഒരു ശതമാനം കുറവുമാണ്. ഈ സാഹചര്യത്തില്‍ പലിശ നിരിക്കില്‍ നേരിയ കുറവു വരുത്തിയെങ്കിലും ഇപ്പോഴും പി എഫ് തന്നെയാണ് സര്‍ക്കാര്‍ പിന്തുണയുള്ള ദീര്‍ഘകാല നിക്ഷേപദ്ധതികളില്‍ ആദായകരം.

Tags:    

Similar News