കോവിഡ്; തീര്‍പ്പാക്കിയത് 2.25 ലക്ഷം ഡെത്ത് ക്ലെയിമുകള്‍

Update: 2022-12-23 10:13 GMT


ഡെല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട 2.25 ലക്ഷം ഇന്‍ഷുറന്‍സ് ഡെത്ത് ക്ലെയിമുകള്‍ 2022 മാര്‍ച്ച് വരെ തീര്‍പ്പാക്കിയെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കൂടാതെ, ജനറല്‍ ഇന്‍ഷുറന്‍സ്, സ്റ്റാന്‍ഡ്-എലോണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്നും ധാരാളം കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ലഭിച്ചെന്നും ഏകദേശം 25,000 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കിയെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി.

ഐആര്‍ഡിഎഐയുടെ കണക്കുകള്‍ പ്രകാരം 26,54,001 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ 2.25 ലക്ഷം കോവിഡ്

ഡെത്ത് ക്ലെയിമുകള്‍ തീര്‍പ്പാക്കുകയും, 17,269 കോടി രൂപ ക്ലെയിമായി വിതരണം ചെയ്യുകയും ചെയ്തു. ലൈഫ് ഇന്‍ഷുറന്‍സ് മേഖല 2021-22 വര്‍ഷത്തില്‍ 5.02 ലക്ഷം കോടി രൂപയുടെ ക്ലെയിമുകളാണ് വിതരണം ചെയ്തത്. ഇത് അറ്റ പ്രീമിയത്തിന്റെ 73.1 ശതമാനം വരും. എല്‍ഐസിയാണ് 70.39 ശതമാനം ക്ലെയിം വിതരണം ചെയ്തത്. ശേഷിക്കുന്ന 29.61 ശതമാനം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും വിതരണം ചെയ്തു.

ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ 2.19 കോടി രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുകയപം, 69,498 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ഒരു ക്ലെയിമിന് ശരാശരി 31,804 രൂപ വീതമാണ് വിതരണം ചെയ്തത്. 2021-22 വര്‍ഷത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 1.41 ലക്ഷം കോടി രൂപയുടെ ക്ലെയിം വിതരണം നടത്തിയപ്പോള്‍, 2020-21 ല്‍ വിതരണം നടത്തിയത് 1.12 ലക്ഷം കോടി രൂപയാണ്.

Tags:    

Similar News