ലോക പ്രമുഖർ ആനന്ദ് അംബാനി പ്രീ വെഡിങ് ആഘോഷത്തിൽ

  • ലോക പ്രമുഖർ ആനന്ദ് അംബാനി വിവാഹ ആഘോഷത്തിൽ പങ്കെടുക്കാന്‍ ഇന്ത്യയിൽ
  • ബിസിനസ് ബന്ധങ്ങൾ ശ്കതമാക്കാൻ ആനന്ദ് അംബാനി പ്രീ വെഡിങ് വേദി
  • സൗഹൃദം വിദേശ വിവാഹ യാത്രകളിൽ കവിഞ്ഞ്‌ വലിയ നേട്ടങ്ങൾ നൽകുന്നത്
;

Update: 2024-03-04 11:45 GMT
world celebrities who are worth crores even for minutes attend anand ambanis wedding celebration
  • whatsapp icon

മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹ പൂർവ്വ ആഘോഷത്തിൽ ലോക പ്രമുഖർ ഇന്ത്യയിൽ എത്തി. ഇവാങ്ക ട്രംപ് മുതൽ മാർക്ക് സക്കർബർഗ് വരെ ആണ് ആനന്ദ് അംബാനി- രാധിക മർച്ചന്റ് വിവാഹ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. 2023 ജനുവരി 19 ന്, അത്യാഡംബരപൂർണ്ണമായ എൻഗേജ്മെന്റ് വിരുന്നു നടന്നിരുന്നു.

ആഡംബര ആഘോഷങ്ങൾക്ക് പേരുകേട്ടതാണ് അംബാനി കുടുംബം. 2018-ൽ അംബാനിയുടെ മകൾ ഇഷയുടെ വിവാഹ പരിപാടിയിൽ ബിയോൺസെ പോലുള്ള താരങ്ങൾ പരിപാടി അലങ്കരിച്ചിരുന്നു. എന്നാൽ, അതെസമയം ലോക ബിസിനസ് നേതാക്കൾക്ക് അംബാനി കുടുംബവുമായുള്ള സൗഹൃദം വെറും വിദേശ വിവാഹ യാത്രകളിൽ കവിഞ്ഞ്‌ വലിയ നേട്ടങ്ങളാണ് നൽകുന്നത്.

മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈ, ഫേസ്ബുക് സിഇഒ മാർക്ക് സക്കർബർഗ്, വാൾട്ട് ഡിസ്നി കമ്പനിയുടെ സിഇഒ ബോബ് ഇഗർ എന്നിവർ പറന്നെത്തിയിരിക്കുകയാണ് അംബാനി വിവാഹ വിരുന്നിൽ പങ്കെടുക്കാൻ. മിനിറ്റുകൾക്ക് പോലും കോടികളുടെ വിലയുള്ള പ്രമുഖർ എന്ത് കൊണ്ടാണ് വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്? അംബാനി വിവാഹ വിരുന്ന് എന്തുകൊണ്ട് ഈ വർഷത്തെ ലോക ബിസിനസ് മീറ്റിംഗ് ആകുന്നത്. അവർക്ക് അംബാനിയുമായുള്ള ആഖോള ബിസിനസ് കരാറുകൾ തന്നെ ആണ് കാരണം.

അംബാനി ലോക ബിസിനസ് കരാറുകൾ

  • ബിൽ ഗേറ്റ്സ്, ജിയോയും മൈക്രോസോഫ്റ്റും ചേർന്ന് ഒരു ആഗോള ക്ലൗഡ് സെന്റർ ആരംഭിക്കാൻ പങ്കാളികളാകുന്നു.
  • വാൾട്ട് ഡിസ്നി കമ്പനിയുടെ സിഇഒ ബോബ് ഇഗർ മായും ഉള്ള സഹകരണത്തിൽ റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്‌നിയും ലയനം റിലൈൻസിന് ഇന്ത്യയിലെ മീഡിയ ആധിപത്യം നേടുന്നതിന് നേതൃത്വം നൽകി. ഇത് 8.5 ബില്യൺ ഡോളർ എൻ്റർടൈൻമെൻ്റ് ജഗ്ഗർനൗട്ടിന് കാരണമാകുന്നു.
  • അതെ സമയം സക്കർബർഗിന്റെ മെറ്റ, റിലയൻസിന്റെ ഡിജിറ്റൽ ആസ്തികളുടെ 10% വാങ്ങി.
  • സുന്ദർ പിച്ചൈ ഗൂഗിൾ മെറ്റയ്‌ക്കൊപ്പം ജിയോ പ്ലാറ്റ്‌ഫോമുകളിൽ 7.73% ഓഹരി വഹിക്കുന്നു.
  • സൗദി അരാംകോയുടെ ചെയർമാനായ യാസിർ അൽ-രുമയ്യാനെയും ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം മേൽനോട്ടം വഹിക്കുന്ന പരമാധികാര നിക്ഷേപ ഫണ്ട് (പിഐഎഫ്) റിലയൻസിന്റെ റീട്ടെയിൽ യൂണിറ്റിൽ 1.3 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ പിഐഎഫ് 1.4 ബില്യൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപം നടത്തിയത്.

ഈ വിവാഹ ആഘോഷ പരിപാടി അംബാനി കമ്പനിയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെയാണ് കാണിക്കുന്നത്.

Tags:    

Similar News