23,000 കോടി രൂപയുടെ ടേം ലോണിനായി ബാങ്കില്‍ അപേക്ഷ നല്‍കി വോഡഫോണ്‍ ഐഡിയ
- 10,000 കോടി രൂപ ബാങ്ക് ഗ്യാരന്റിയായും ആവശ്യപ്പെട്ടിട്ടുണ്ട്
- ടെലികോം വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനുമെതിരെ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് കമ്പനി
- 17 മുന്‍ഗണനാ വിപണികളില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കാന്‍ പണം ആവശ്യമാണ്
ബാങ്കുകളില്‍ നിന്ന് ടേം ലോണായി 23,000 കോടി രൂപ വായ്പയെടുക്കാന്‍ തീരുമാനിച്ച് വോഡഫോണ്‍ ഐഡിയ. 10,000 കോടി രൂപ ബാങ്ക് ഗ്യാരന്റിയായും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം എതിരാളികളുമായി ഫലപ്രദമായി മത്സരിക്കാന്‍ ആവശ്യമായ മൂലധന ചെലവിനായി പരിശ്രമിക്കുകയാണ് വിഐ. ടെലികോം വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്ന റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനുമെതിരെ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
വോഡഫോണ്‍ ഐഡിയയും ആദിത്യ ബിര്‍ള ഗ്രൂപ്പും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭം, ബിസിനസ്സിന് കൂടുതല്‍ ഇക്വിറ്റി നല്‍കാനുള്ള വായ്പാ ദാതാക്കളില്‍ നിന്നുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ അടുത്തിടെ നിറവേറ്റിയിരുന്നു. കമ്പനി ടേം ലോണ്‍ സമര്‍പ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഒരു ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ ഇതിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 4ജി കവറേജ് വര്‍ദ്ധിപ്പിക്കാനും പ്രധാന വിപണികളില്‍ ഗ്രീന്‍ഫീല്‍ഡ് 5ജി റോളൗട്ടുകള്‍ ആരംഭിക്കാനും ആവശ്യമായ 55,000-കോടി രൂപയുടെ കാപെക്സ് ഫണ്ടിംഗിന്റെ ഭാഗമാണ് വിഐ വായ്പ ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ 17 മുന്‍ഗണനാ വിപണികളില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കാന്‍ പണം ആവശ്യമാണെന്ന് വൊഡാഫോണ്‍ ഐഡിയ പറഞ്ഞു.