റിലയന്‍സ് ഇന്‍ഡസ്ട്രീസ് പശ്ചിമ ബംഗാളില്‍ 20,000 കോടി രൂപ നിക്ഷേപിക്കും

  • പശ്ചിമ ബംഗാളില്‍ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്.

Update: 2023-11-22 10:49 GMT

മൂന്ന് വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 20,000 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 'റിലയന്‍സിന്റെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ബംഗാള്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധികാരത്തിലെത്തിയതിന് ശേഷം മാത്രം, റിലയന്‍സ് പശ്ചിമ ബംഗാളില്‍ ഏകദേശം 45,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 20,000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

ഡിസംബര്‍ അവസാനത്തോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ജിയോ. റിലയന്‍സ് ജിയോ പശ്ചിമ ബംഗാളിലെ എല്ലാ പ്രാദേശിക പ്രദേശങ്ങളിലും 5ജി എത്തിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴാമാത് ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്ത ടെലികോം സര്‍ക്കിളില്‍ 100 ശതമാനവും സംസ്ഥാനത്ത് 98 ശതമാനവും ജിയോ എത്തിച്ചു കഴിഞ്ഞതായി അംബാനി വ്യക്തമാക്കി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ സ്റ്റോറുകളുടെ ശൃംഖല 1,000 ല്‍ നിന്ന് 1,200-ലധികമായി ഉയരും. കൂടാതെ 5.5 ലക്ഷം കിരാന സ്‌റ്റോറുകളും ജിയോ മാര്‍ട്ടിന് കീഴില്‍ ആരംഭിക്കും.

പശ്ചിമ ബംഗാളില്‍ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്.

ബിജിബിഎസിന്റെ കഴിഞ്ഞ ആറ് എഡിഷനുകളില്‍ മൊത്തം 190 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ നിര്‍ദേശങ്ങളാണ് വന്നത്. കൂടാതെ, 120 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്, ബാക്കിയുള്ളവ നടപ്പാക്കാനുള്ള പാതയിലാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.


Tags:    

Similar News