മാര്‍ക്കറ്റിംഗ് കോളുകള്‍ സ്ഥിരം 'വയ്യാവേലി': ദിവസവും വിളി വരുന്നുവെന്ന് സര്‍വേ

  • പ്രതിദിനം കുറഞ്ഞത് മൂന്നു കോള്‍ ലഭിക്കുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും പറയുന്നു.

Update: 2023-02-18 05:51 GMT

ഡെല്‍ഹി: മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ ഇവരുടെ ഫോണുകളിലേക്ക് പ്രതിദിനം വരുന്ന മാര്‍ക്കറ്റിംഗ് കോളുകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സര്‍വേ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍ ഏതാനും ദിവസം മുന്‍പ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ മൊബൈല്‍ വരിക്കാരില്‍ നിന്നും സര്‍വേ വഴി ലഭിച്ച വിവരപ്രകാരം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും സാമ്പത്തിക സേവന മേഖലയില്‍ നിന്നുമാണ് ഇത്തരം മാര്‍ക്കറ്റിംഗ് കോളുകള്‍ കൂടുതലായും വരുന്നത്. പ്രതിദിനം കുറഞ്ഞത് മൂന്നു കോള്‍ ലഭിക്കുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും പറയുന്നു.

96 ശതമാനം പേരും പറയുന്നത് ദിവസം ഒരു കോള്‍ വീതം വരുന്നുണ്ടെന്നാണ്. ഇവയില്‍ മിക്കതിന്റെയും നമ്പര്‍ അജ്ഞാതമാണ് എന്ന് ഇവര്‍ വ്യക്തമാാക്കുന്നു. കോള്‍ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും വീണ്ടും കോളുകള്‍ വരികയാണ്. ഇത്തരം കോളുകള്‍ സൂക്ഷികണമെന്ന് ട്രായ് ഉള്‍പ്പെടെ നേരത്തെ നിര്‍ദ്ദേശം ഇറക്കിയിരുന്നു.

Tags:    

Similar News