നിര്‍മാണ ചെലവ് താങ്ങാനാവുന്നില്ല, 'അഫോഡബിള്‍ ഹൗസിംഗ്', വിസ്മൃതിയിലേക്കോ?

ഭൂമി വിലയിലെ വർദ്ധനവും, കുറഞ്ഞ ലാഭവുമാണ് പ്രധാന കാരണം.

Update: 2023-03-26 08:02 GMT


വില കുറഞ്ഞ അഥവാ താങ്ങാവുന്ന വീടുകളുടെ സപ്ലൈ രാജ്യത്ത് കുറഞ്ഞു വരുന്നു എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മുന്തിയ ഏഴു നഗരങ്ങളിലാണ് 40 ലക്ഷം രൂപയില്‍ താഴെയുള്ള ഇത്തരം വീടുകളുടെ എണ്ണം 20 ശതമാനമായി കുറഞ്ഞത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് സേവന കമ്പനിയായ അനാറോക്ക് പുറത്തു വിട്ട ഡാറ്റയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭൂമി വിലയിലെ വര്‍ദ്ധനവും, കുറഞ്ഞ ലാഭവുമാണ് പ്രധാന കാരണം. ഒപ്പം കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാത്തതും മറ്റൊരു കാരണമാണ്. 2018 ല്‍ ആകെ പൂര്‍ത്തിയാക്കിയ വാസസ്ഥലങ്ങളില്‍ 40 ശതമാനമായിരുന്നു താങ്ങാവുന്ന വീടുകളുടെ എണ്ണം.

2022 ല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ 3,57,650 യൂണിറ്റുകളാണ് ഈ നഗരങ്ങളിലായി അവതരിപ്പിച്ചത്. ഇതില്‍ 20 ശതമാനം മാത്രമാണ് 40 ലക്ഷത്തിനു താഴെയുള്ളത്.

2018 ഇല്‍ 1,95,300 യൂണിറ്റുകളാണ് വീടുകളാണ് നിര്‍മിച്ചത്. ഇതില്‍ 40 ശതമാനവും താങ്ങാവുന്ന വിലയിലുള്ള വിഭാഗത്തിലായിരുന്നു.

2019 ലും 40 ശതമാനം തന്നെയായിരുന്നു. ഈ വര്‍ഷം 2,36,560 യൂണിറ്റുകളാണ് നിര്‍മിച്ചത്.

2020 ആയപ്പോഴേക്ക് വിഹിതം 30 ശതമാനമായി കുറഞ്ഞു. 1,27,960 യൂണിറ്റുകളാണ് ഇക്കാലയവില്‍ അവതരിപ്പിച്ചത്.

2021 ല്‍ 2,36,700 പുതിയ ഭവനങ്ങള്‍ അവതരിപ്പിച്ചതില്‍ 26 ശതമാന മാത്രമാണ് താങ്ങാവുന്ന വിലയില്‍ ലഭ്യമായത്.

ഭവന നിര്‍മാണത്തിനുള്ള അസംസ്‌കുത വസ്തുക്കളുടെ കുത്തനെയുള്ള വില കയറ്റം മൂലം ഇത്തരത്തില്‍ താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ നിര്‍മിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ലാഭത്തിന്റെ മാര്‍ജിന്‍ സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം താങ്ങാവുന്ന വീടുകളുടെ എണ്ണം കുത്തനെ ഇടിയുന്നത് സാധാരണക്കാരുടെ വാസസ്ഥലം എന്ന സ്വപ്‌നത്തിലാണ് കരിനിഴല്‍ വീഴ്ത്തുന്നത്.

40 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വിലയുള്ള അപ്പാര്‍ട്ട്മെന്റുകളിലേക്കാണ് നിലവിലെ ഡിമാന്‍ഡ് മാറുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News