റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തിൽ 95 ശതമാനം ഇടിവ്

  • ഉയർന്ന വരുമാനം നല്കാൻ സാധ്യതയുള്ള മികച്ച നിക്ഷേപ മേഖലയാണ് റിയൽ എസ്റ്റേറ്റ്
  • സ്വകാര്യ ഇക്വിറ്റി(പിഇ) നിക്ഷേപം 95 ശതമാനത്തോളം കുറഞ്ഞു

Update: 2023-04-19 10:00 GMT

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള സ്വകാര്യ ഇക്വിറ്റി(പിഇ) നിക്ഷേപം, മാർച്ചിൽ അവസാനിച്ച പാദത്തിൽ  95 ശതമാനത്തോളം ഇടിഞ്ഞ് 45 മില്യൺ ഡോളറായി. ആഗോള പ്രതിസന്ധികൾ മൂലമാണിതെന്ന് പ്രോപ്പർട്ടി കൺസൾട്ടന്റ് സവിൽസ് ഇന്ത്യ പുറത്തു വിട്ട കണക്കിൽ വ്യക്തമാക്കി.

മാന്ദ്യ ഭീതിയും, ഉയരുന്ന മൂലധന ചെലവും , എല്ലാം ഈ മേഖലയ്ക്ക് പ്രതിസന്ധിയായെന്ന് സവിലിന്റെ റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷം 1 ബില്യൺ ഡോളറിന്റെ നിക്ഷേപം രേഖപ്പെടുത്തിയിരുന്നു. സമീപ കാലത്ത് സിലിക്കൺ വാലി ബാങ്ക് അടക്കമുള്ള ആഗോള ബാങ്കുകളുടെ തകർച്ച ഇന്ത്യയുടെ ഓഫീസ് ലീസിങ് ഡിമാന്റിൽ അനിശ്ചിതത്വമുണ്ടാക്കി.

കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രധാന ഉത്പന്നങ്ങളായ പാർപ്പിട ,ഓഫീസ് ആസ്തികൾക്ക് വികസനത്തിന് മതിയായ വായ്പ സൗകര്യങ്ങൾ ലഭിക്കാത്തതും ഈ മേഖലയിലെ നിക്ഷേപം കുറയുന്നതിന് കാരണമായെന്ന് സവിൽസ് ഇന്ത്യ മാനേജിങ് ഡയറക്ടർ ദിവാകർ റാണ അഭിപ്രായപ്പെട്ടു.

കോർ ഓഫീസ്, കോർ റീട്ടെയിൽ, വെയർഹൗസിംഗ്, ഡാറ്റാ സെന്ററുകൾ, ലൈഫ് സയൻസസ് എന്നിവയിൽ നിക്ഷേപം നടത്താനുള്ള ഡിമാൻഡ് വളരെ ശക്തമാണ്. ഇന്ത്യൻ റിയൽ എസ്റ്റേറ്റ്, നിലവിലെ ആവശ്യകതകൾ ഉൾക്കൊണ്ടുകൊണ്ട് ഉയർന്ന വരുമാനം നല്കാൻ സാധ്യതയുള്ള മികച്ച നിക്ഷേപ മേഖലയാണെന്നും റാണ അഭിപ്രായപെട്ടു. വാണിജ്യ ഓഫീസ് ആസ്തികളാണ് 2023 വർഷത്തിലെ ആദ്യ പാദത്തിൽ മികച്ച നിക്ഷേപമുണ്ടായിട്ടുള്ള വിഭാഗം. ഈ മേഖലയിൽ 64 ശതമാനത്തിന്റെ നിക്ഷേപം രേഖപ്പെടുത്തി. 

Tags:    

Similar News