ബെഗളൂരുവില്‍ പുതിയ പദ്ധതിമായി കോണ്‍കോര്‍ഡ്

  • ബെംഗളൂരുവില്‍ ഭവന പദ്ധതികള്‍ കൂടുന്നു
  • മൊത്തം പദ്ധതി ചെലവ് 250 കോടി രൂപയാണ്
  • നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും

Update: 2024-03-27 11:45 GMT

ബെംഗളൂരുവില്‍ 400 കോടി രൂപയുടെ ഭവന ഭവന പദ്ധതികളുമായി റിയല്‍റ്റി സംരംഭമായ കോണ്‍കോര്‍ഡ്. പദ്ധതിയുടെ ഭാഗമായി 4.5 ഏക്കര്‍ സ്ഥലം 100 കോടി രൂപയ്ക്ക് ഏറ്റെടുത്തു കഴിഞ്ഞു. 425 ഭവനങ്ങളില്‍ നിന്നാണ് 400 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ജൂലൈയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഭൂമി വാങ്ങലും നിര്‍മാണവും ഉള്‍പ്പെടെ മൊത്തം പദ്ധതി ചെലവ് 250 കോടി രൂപയാണ്.

ബെംഗളൂരുവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പ്രൊജക്ടെന്ന് കോണ്‍കോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ ആര്‍ ജി പറഞ്ഞു. സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുകയും ഊര്‍ജ്ജ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ഹോം ഓട്ടോമേഷന്‍ പ്രധാന മുന്‍ഗണനയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായുള്ള കോണ്‍കോര്‍ഡ് കഴിഞ്ഞ 25 വര്‍ഷത്തിനിടെ 25 ദശലക്ഷം ചതുരശ്ര അടി ഭവന, വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഹൗസിംഗ് ബ്രോക്കറേജ് പ്ലാറ്റ്ഫോമായ പ്രോപ് ടൈഗര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ബെംഗളൂരുവിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 44 ശതമാനം ഉയര്‍ന്ന് 44,002 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇത് 30,467 യൂണിറ്റുകളാണ്.

ബെംഗളൂരുവിലെ ഭവന വില്‍പ്പന 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ 15,660 യൂണിറ്റുകളില്‍ നിന്ന് 14 ശതമാനം ഉയര്‍ന്ന് 17,790 യൂണിറ്റായെന്ന് ഹൗസിംഗ് ബ്രോക്കറേജ് സ്ഥാപനമായ അനറോക്കിന്റെ ഡാറ്റ കാണിക്കുന്നു.


Tags:    

Similar News