നാല് പുതിയ പദ്ധതികളുമായി അനന്ത്‌രാജ് ലിമിറ്റഡ്

  • 4000 കോടി വരുമാന സാധ്യത
  • ഭവന പദ്ധതി അള്‍ട്രാ ലക്ഷ്വറി പദ്ധതിയായിരിക്കും
  • പ്ലോട്ടുകൾ മാത്രം വിൽക്കുകയാണെങ്കിൽ, 500 കോടി രൂപയുടെ വരുമാന സാധ്യത പ്രതീക്ഷിക്കുന്നു

Update: 2023-11-06 12:33 GMT

രാജ്യത്തെ ഏറ്റവും വലിയ റിയല്‍എസ്റ്റേറ്റ് കമ്പനികളൊന്നായ അനന്ത് രാജ്യ ലിമിറ്റഡ് ഗുഡ്ഗാവില്‍ രണ്ടു ഭവന പദ്ധതികള്‍ ഉള്‍പ്പെടെ നാലു പദ്ധതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ഛത്തര്‍പുറിലെ നിലവിലുള്ള ഹോട്ടല്‍ വിപുലീകരണവും ഓഫീസ് സര്‍വീസ് അപ്പാര്‍ട്ട്മെൻ്റ് സെൻ്റർ സ്ഥാപനം, ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ 1,900 വ്യാവസായിക ഭവന യൂണിറ്റുകള്‍ എന്നിവയാണ് മറ്റ് രണ്ടു പദ്ധതികള്‍.

ഈ നാല് പദ്ധതികളില്‍നിന്നായി 4000 കോടി രൂപയോളം വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ അമിത് സരിന്‍ പറഞ്ഞു.

അനന്ത് രാജ് എസ്റ്റേറ്റ് എന്ന നിലവിലുള്ള പദ്ധതിയില്‍ 12 ഏക്കറിന് അധികമായി കമ്പനിക്ക് ലൈസന്‍സും ലഭിച്ചു. ഗുഡ്ഗാവില്‍ 110 ഏക്കറിലാണ് നിലവിലുള്ള ടൗണ്‍ഷിപ്പ്.

ഗുഡ്ഗാവിലെ ഗ്രൂപ്പ് ഹൗസിംഗ് പദ്ധതിക്കായി കമ്പനിയുടെ കൈവശമിപ്പോള്‍ 180 ഏക്കര്‍ സ്ഥലമുണ്ട്. അത് 250 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നത്. ഇതിനായി സ്ഥലം വാങ്ങി വരികയാണെന്നും സരിന്‍ അറിയിച്ചു. അഞ്ച് ഏക്കറില്‍ അള്‍ട്രാ ലക്ഷ്വറി ഹൗസിഗ് പദ്ധതിയും നടപ്പാക്കും. ഈ ഗ്രൂപ്പ് ഹൗസിംഗ് പദ്ധതിയില്‍ പത്തു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം നിര്‍മിക്കാനാണ് ഉദ്ദേശം.500 കോടി രൂപ നിര്‍മ്മാണ ചിലവു വരുന്ന ഈ പദ്ധതിയില്‍നിന്ന് 1800 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി സരിന്‍ അറിയിച്ചു.

നിലവിലുള്ള കമ്പനിയുടെ അനന്ത് രാജ് എസ്റ്റേറ്റ് ടൗണ്‍ഷിപ്പ് പദ്ധതിയില്‍ കമ്പനിക്ക് 12 ഏക്കര്‍ കൂടി അധികമായി ലഭിച്ചിട്ടുണ്ട്. ഈ സ്ഥലം വികസിപ്പിച്ചെടുത്ത് പ്ലോട്ടുകളോ വില്ലകള്‍ നിര്‍മിക്കുവാനോ ഉദ്ദേശിക്കുന്നു. ഇതില്‍ അരയേക്കര്‍ വാണിജ്യാവശ്യത്തിനായി വികസിപ്പിക്കും. പ്ലോട്ട് മാത്രമായി വില്‍ക്കുകയാണെങ്കില്‍ ഇതില്‍നന്ന് അഞ്ചു കോടി രൂപയോളം വരുമാനസാധ്യതയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ നിര്‍മാണത്തിനുള്ള  എല്ലാ അനുമതികളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഛത്താര്‍പൂര്‍ റോഡില്‍ ഹോട്ടലിനും ഓഫീസ് സ്പേസ് പദ്ധതിക്കും അനുമതി ലഭിച്ചതായും സരിന്‍ അറിയിച്ചു. ഇതുവരെ ഒരു ലക്ഷം ചതുരശ്രയടി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അധികമായി ആറു ലക്ഷം ചതുരശ്രയടി കൂടി നിര്‍മിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ആന്ധ്രാപ്രദേശിലെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ രണ്ടിലാണ് കമ്പനിയുടെ ഭവന പദ്ധതി വരുന്നത്. ഇവിടെ നിര്‍മാണം ആരംഭിക്കുന്നതിന് ആന്ധ്രപ്രദേശ് റെറ (റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ അനുമതിയും കമ്പനിക്കു ലഭിച്ചിട്ടുണ്ട്. ഇവിടെ ഭൂവികസനത്തിന് 350 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. ഇവിടെ പത്തു ലക്ഷത്തോളം ചതുരശ്രയടി നിര്‍മാണമാണ് നടത്തുക. ഏതാണ്ട് 1900 അപ്പാര്‍ട്ടുമെൻ്റുകളായിരിക്കും ഉണ്ടാവുകയെന്നും സരിന്‍ അറിയിച്ചു. അപ്പാര്‍ട്ട്‌മെൻ്റിന് 20 ലക്ഷം രൂപയ്ക്കു താഴെയായിരിക്കും വില. പദ്ധതി 2027-ല്‍ പൂര്‍ത്തിയാക്കും.

അമ്പതിലേറെ വര്‍ഷത്തെ ചരിത്രമുള്ള കമ്പനി 1969-ല്‍ നിര്‍മാണക്കമ്പനിയായിട്ടായിരുന്നു തുടക്കം. ഐടി പാര്‍ക്കുകളുടെ വികസനവും നിര്‍മാണവും, ഹോട്ടല്‍ പദ്ധതികളുടെ നടപ്പാക്കൽ, ഓഫീസ് സമുച്ചയങ്ങള്‍ ഷോപ്പിംഗ് മാളുകള്‍, ഭവന പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുന്ന കമ്പനിയുടെ കൈവശം പ്രതിവര്‍ഷം 65 കോടി രൂപ വാടക വരുമാനം ലഭിക്കുന്ന വാണിജ്യ പ്രോപ്പര്‍ട്ടികളുമുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ ഓഹരിക്ക് വിലയിപ്പോള്‍ 243.55 രൂപയാണ്. അമ്പത്തിരണ്ട് ആഴ്ചയിലെ ഉയര്‍ന്ന വില248.9 രൂപയും കുറഞ്ഞ വില 88 രൂപയുമാണ്. 

Tags:    

Similar News