ഇന്ത്യ റഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി 40 മില്യൺ ടണ്ണായി ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ 2035 ഓടെ റഷ്യയില്‍ നിന്നുള്ള തെര്‍മല്‍, കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 40 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ഇന്ത്യ തയ്യാറാണെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രാലയത്തിന്റെ കല്‍ക്കരി വ്യവസായ വകുപ്പ് മേധാവി പീറ്റര്‍ ബോബിലേവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ കല്‍ക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടതിനാല്‍ ഈ പ്രസ്താവന പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള വിതരണത്തിന്റെ അളവ് വര്‍ധിച്ചുവെന്നും കോക്കിംഗ് കല്‍ക്കരിയുമായി ബന്ധപ്പെട്ടൊരു അന്തര്‍ […]

Update: 2022-07-10 06:47 GMT

ന്യൂഡല്‍ഹി: ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ 2035 ഓടെ റഷ്യയില്‍ നിന്നുള്ള തെര്‍മല്‍, കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 40 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ഇന്ത്യ തയ്യാറാണെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രാലയത്തിന്റെ കല്‍ക്കരി വ്യവസായ വകുപ്പ് മേധാവി പീറ്റര്‍ ബോബിലേവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ കല്‍ക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടതിനാല്‍ ഈ പ്രസ്താവന പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

ഇന്ത്യയിലേക്കുള്ള വിതരണത്തിന്റെ അളവ് വര്‍ധിച്ചുവെന്നും കോക്കിംഗ് കല്‍ക്കരിയുമായി ബന്ധപ്പെട്ടൊരു അന്തര്‍ സര്‍ക്കാര്‍ മെമ്മോറാണ്ടം നിലവിലുണ്ടെന്നും ഇന്ത്യയയ്ക്ക് താപ കല്‍ക്കരിയിലും താല്‍പ്പര്യമുണ്ടെന്നും ആദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗമായി താപ കല്‍ക്കരി വ്യാപകമായി ഉപയോഗിക്കപ്പെടുമ്പോള്‍ ഇരുമ്പ്, സ്റ്റീല്‍ എന്നിവയുടെ ഉത്പാദനത്തിന് കോക്കിംഗ് കല്‍ക്കരി ഉപയോഗിക്കുന്നു. സെന്‍ട്രല്‍ ഡിസ്പാച്ചിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫ്യുവല്‍ എനര്‍ജി കോംപ്ലക്സ് നല്‍കിയ കണക്കുകള്‍ പ്രകാരം റഷ്യ 214.37മില്യൺ ടണ്‍ കല്‍ക്കരി കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തു.

നേരത്തെ, കോക്കിംഗുമായി ബന്ധപ്പെട്ട സഹകരണം സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറിന് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. കല്‍ക്കരി ഒരു പ്രധാന സ്റ്റീല്‍ നിര്‍മ്മാണ അസംസ്‌കൃത വസ്തുവാണ്. ഇതിനായി തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നും കല്‍ക്കരി ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നു.

ഇന്ത്യയുടെ കോക്കിംഗ് കല്‍ക്കരി ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. നേരത്തെ, റഷ്യയില്‍ നിന്ന് കോക്കിംഗ് കല്‍ക്കരി സാമ്പിളുകള്‍ വാങ്ങി പരിശോധിക്കാന്‍ സ്റ്റീല്‍ മന്ത്രാലയം ആഭ്യന്തര സ്റ്റീല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News