സീ എന്റര്‍ടെയ്ന്‍മെന്റ്-സോണി പിക്‌ച്ചേഴ്‌സ് ലയനത്തിന് അനുമതി
- ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാധ്യമ, വിനോദ സ്ഥാപനം രൂപപ്പെടാനുള്ള സാഹചര്യമൊരുങ്ങി
- ലയനത്തിനു സെബി, സിസിഐ, എന്‍എസ്ഇ, ബിഎസ്ഇ തുടങ്ങിയവര്‍ അനുമതി നല്‍കിയിരുന്നു
;

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സോണി പിക്‌ച്ചേഴ്‌സുമായുള്ള (കള്‍വര്‍ മാക്‌സ്) 1,100 കോടി രൂപയുടെ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ഓഗസ്റ്റ് 10 വ്യാഴാഴ്ച അനുമതി നല്‍കി.
ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാധ്യമ, വിനോദ സ്ഥാപനം രൂപപ്പെടാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്തു. 2021 ഡിസംബറില്‍ ലയനം പ്രഖ്യാപിച്ച് ഏകദേശം രണ്ട് വര്‍ഷം എത്തുമ്പോഴാണ് അംഗീകാരം ലഭിക്കുന്നത്.
ലയനത്തിന്റെ നിബന്ധനകള്‍ പ്രകാരം, ലയിപ്പിച്ച സ്ഥാപനത്തില്‍ സോണിക്ക് 50.86 ശതമാനം ഓഹരി ഉണ്ടായിരിക്കും. സീയുടെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99 ശതമാനവും, മറ്റ് സീ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് 45.15 ശതമാനം ഓഹരിയും പുതിയ കമ്പനിയിലുണ്ടായിരിക്കും.
നേരത്തെ ലയനത്തിനു സെബി, സിസിഐ, എന്‍എസ്ഇ, ബിഎസ്ഇ തുടങ്ങിയവര്‍ അനുമതി നല്‍കിയിരുന്നു.