ഇന്തോ-ഭൂട്ടാന്‍ റെയില്‍ ലിങ്ക് വിനോദസഞ്ചാരം വര്‍ധിപ്പിക്കും

  • ആസാംവഴിയാകും നിര്‍ദ്ദിഷ്ട പ്രോജക്റ്റ് നടപ്പാക്കുക
  • ഭൂട്ടാന്റെ മുന്‍ഗണനകളെ അടിസ്ഥാനമാക്കി അവരുമായി സഹകരണം വര്‍ധിപ്പിക്കും
  • 2026ല്‍ പദ്ധതി പൂര്‍ത്തീകരികരിക്കാനാണ് തീരുമാനം

Update: 2023-08-07 11:24 GMT

ഇന്ത്യയും ഭൂട്ടാനും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റെയില്‍ ലിങ്ക് നിര്‍മ്മിക്കുന്നത് പരിഗണനയിലെന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ആസാമിൽ നിന്ന് ആരംഭിക്കുന്ന  ഈ പാത  രണ്ടു രാജ്യത്തേയും ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സഹായമാകുമെന്നു മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.  ''ഭൂട്ടാനും ആസ്സാമും തമ്മിലുള്ള റെയില്‍വേ ബന്ധത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്, വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ പോയിന്റുകള്‍ തുറക്കാന്‍ ഭൂട്ടാന്‍ വളരെ താല്‍പ്പര്യപ്പെടുന്നു, ഇത് ആസാമിന് വളരെ ഗുണകരമാണ്,'' ജയശങ്കര്‍ പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍,`` ഭൂട്ടാന്‍ ലൈവിന്റെ'' റിപ്പോര്‍ട്ട് അനുസരിച്ച് റെയില്‍വേ ലൈനിനായുള്ള സര്‍വേ പൂര്‍ത്തിയായി. ഭൂട്ടാനിലെ ഗെലെഫു മുതല്‍ ആസാമിലെ കൊക്രജാര്‍ വരെയുള്ള റെയില്‍വേ ലൈനിനാണ് സാധ്യത തുറക്കുന്നത്.. 2026 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു ഈ പാതയുടെ ഇന്ത്യൻ ഭാഗത്തു വരുന്ന  57 കിലോമീറ്റര്‍ ദൂരം നിർമ്മിക്കാൻ  ഇന്ത്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും.

ഇന്ത്യ സന്ദര്‍ശിച്ച ഭൂട്ടാന്‍ വിദേശകാര്യ സെക്രട്ടറി പെമ ചോഡ ജൂലെ 30ന് ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂട്ടാന്റെ മുന്‍ഗണനകളെ അടിസ്ഥാനമാക്കി അവരുമായി പങ്കാളിത്തത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അവരെ അറിയിക്കുകയും ചെയ്തിരുന്നു.

'' ഇന്ത്യ-ഭൂട്ടാന്‍ വികസന സഹകരണ ചര്‍ച്ചകള്‍ക്ക് ശേഷം ഭൂട്ടാനിലെ വിദേശകാര്യ സെക്രട്ടറി ഓം പെമ ചോഡനെ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഭൂട്ടാന്റെ വികസന അഭിലാഷങ്ങള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.' മീറ്റിംഗകിനു ശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും ജയശങ്കര്‍ പറഞ്ഞു. സിറ്റ്വെ തുറമുഖം പ്രവര്‍ത്തനക്ഷമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ മ്യാന്‍മര്‍ അധികൃതരുമായി ഇടപഴകുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച നിര്‍ത്തിവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 'കീ ടെന്‍ഷന്‍ പോയിന്റുകളില്‍' പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ അവകാശപ്പെട്ടു.

Tags:    

Similar News