സുസുക്കിയുടെ രണ്ടാമത്തെ വിപണിയായി ഇന്ത്യ: 3 കോടി ഉല്‍പ്പാദനം കടന്നു
- 2024 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ 3 കോടി യൂണിറ്റുകളുടെ സഞ്ചിത ഓട്ടോമൊബൈല്‍ ഉത്പാദനം കൈവരിച്ചു
- ജപ്പാന്‍ കഴിഞ്ഞാല്‍ സുസുക്കി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി
- ജപ്പാനിലെ 55 വര്‍ഷവും 2 മാസവും എന്ന റെക്കോര്‍ഡ് തകര്‍ത്തതായി കമ്പനി പറഞ്ഞു
സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ സഞ്ചിത ഉല്‍പ്പാദനം 3 കോടി യൂണിറ്റ് പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവായ സുസുക്കി.
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ, 2024 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ 3 കോടി യൂണിറ്റുകളുടെ സഞ്ചിത ഓട്ടോമൊബൈല്‍ ഉത്പാദനം കൈവരിച്ചതായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജപ്പാന്‍ കഴിഞ്ഞാല്‍ സുസുക്കി ഈ നാഴികക്കല്ലില്‍ എത്തിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. 1983 ഡിസംബറില്‍ ഉല്‍പ്പാദനം ആരംഭിച്ച് 40 വര്‍ഷവും 4 മാസവും കൊണ്ട് ഏറ്റവും വേഗത്തില്‍ 30 ദശലക്ഷം യൂണിറ്റ് എത്തിയ രാജ്യമായി ഇന്ത്യ. ജപ്പാനിലെ 55 വര്‍ഷവും 2 മാസവും എന്ന റെക്കോര്‍ഡ് തകര്‍ത്തതായി കമ്പനി പറഞ്ഞു.
കമ്പനിയും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലുള്ള സംയുക്ത സംരംഭമായ അന്നത്തെ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ആദ്യ മോഡലായ മാരുതി 800 ലാണ് സുസുക്കിയുടെ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മ്മാണം ആരംഭിച്ചത്.
നിലവില്‍, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ഗുരുഗ്രാം, മനേസര്‍ (ഹരിയാന), ഹന്‍സല്‍പൂര്‍ (ഗുജറാത്ത്) എന്നിവിടങ്ങളില്‍ നിര്‍മാണ സൗകര്യങ്ങളുണ്ട്. അവിടെ നിന്നാണ് ഇ്ന്ത്യയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത്.
കമ്പനിയുടെ ഹരിയാന ആസ്ഥാനമായുള്ള സൗകര്യങ്ങളില്‍ 2.68 കോടി വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍, 32 ലക്ഷത്തിലധികം വാഹനങ്ങള്‍ MSILന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സുസുക്കി മോട്ടോഴ്‌സ് ഗുജറാത്തില്‍ നിര്‍മ്മിച്ചതായി മാരുതി സുസുക്കി പ്രസ്താവനയില്‍ പറഞ്ഞു.