വരുമാനവും സുരക്ഷയുമൊരുക്കി ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ

  • പ്രീമിയം പേമെന്റ് കാലയളവ് 5-12 വര്‍ഷമാണ്
  • എട്ടാം വര്‍ഷം മുതല്‍ വരുമാനം ലഭ്യമാകും
;

Update: 2023-09-02 07:46 GMT
ICICI Prudential Mutual Fund |  life insurance policy
  • whatsapp icon

കൊച്ചി: വര്‍ഷംതോറും നിശ്ചിത വരുമാനമോ വര്‍ധിത വരുമാനോ ലഭ്യമാക്കുന്ന ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ വരുമാന പദ്ധതി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അവതരിപ്പിച്ചു. ഇതോടൊപ്പം ലൈഫ് കവര്‍ വഴി കുടുംബത്തിനു സാമ്പത്തിക സുരക്ഷയും ഉറപ്പാക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താം. പ്രീമിയം പേമെന്റ് കാലയളവ് ഉപയോക്താക്കള്‍ക്കുതന്നെ നിശ്ചയിക്കാം.

തങ്ങളുടെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകള്‍ പ്ലാന്‍ ചെയ്യാനോ പിന്‍ഗാമികള്‍ക്ക് സമ്പത്ത് കൈമാറാനോ റിട്ടയര്‍മെന്റ് പ്ലാൻ ചെയ്യാനോ ഒക്കെ പദ്ധതി വഴി സാധിക്കും.

വരുമാനം ലഭിക്കുന്ന കാലയളവില്‍ പോളിസി ഉടമ മരിക്കുകയാണെങ്കില്‍ നോമിനിക്ക് വരുമാനം സ്വീകരിക്കുന്നത് തുടരാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചെറിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള പോളിസി ഉടമയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന തരത്തിലാണ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പ്രീമിയം പേമെന്റ് കാലയളവ് 5-12 വര്‍ഷമാണ്. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് പ്രീമിയം അടയ്ക്കുന്നത് തീരുമാനിക്കുകയും എട്ടാം വര്‍ഷം മുതല്‍ വരുമാനം ലഭ്യമാക്കുകയും ചെയ്യാം. ഇതു 30 വര്‍ഷം വരെ നീണ്ടു നില്‍ക്കും.

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കും വിധം ക്രമീകരിക്കാന്‍ പറ്റുന്ന ദീര്‍ഘകാല സമ്പാദ്യ പദ്ധതിയാണ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രേ എന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.

Tags:    

Similar News