സ്വഗ്ഗിയും, എച്ച്ഡിഎഫ്‌സി ബാങ്കും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കി

  • സ്വിഗ്ഗിയിലെ വിവിധ ഇടപാടുകളിലൂടെ റെഡീം ചെയ്യാം
  • വെല്‍കം ഗിഫ്റ്റ് എന്ന നിലയ്ക്ക്, കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് മാസത്തേക്കു സൗജന്യ സ്വിഗ്ഗി വണ്‍ അംഗത്വം ലഭിക്കും
  • മിന്ത്രയുടെ ഉടമയായ ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്കുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കിയിരുന്നു

Update: 2023-07-27 08:17 GMT

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി, എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.

സ്വിഗ്ഗി-എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഡൈന്‍-ഔട്ടുകള്‍ ഉള്‍പ്പെടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയില്‍ ചെലവഴിക്കുന്ന തുകയ്ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

ആമസോണ്‍, Zara, Nykaa, Uber, Myntra എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലുടനീളം ചെലവഴിക്കുന്ന തുകയ്ക്കു 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ക്യാഷ്ബാക്ക് സ്വിഗ്ഗി മണിയുടെ രൂപത്തില്‍ ക്രെഡിറ്റാകും. സ്വിഗ്ഗിയിലെ വിവിധ ഇടപാടുകളിലൂടെ ഇത് റെഡീം ചെയ്യുകയും ചെയ്യാം.

വെല്‍കം ഗിഫ്റ്റ് എന്ന നിലയ്ക്ക്, കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് മാസത്തേക്കു സൗജന്യ സ്വിഗ്ഗി വണ്‍ അംഗത്വം ലഭിക്കും. 2020-ല്‍ സൊമാറ്റോ ആര്‍ബിഎല്‍ ബാങ്കുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ ഇത് നിര്‍ത്തലാക്കി.

മാസ്റ്റര്‍ കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണു കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് സേവനം ലഭ്യമാക്കുന്നത്.

സൗജന്യ താമസം, ഭക്ഷണം, ലോയല്‍റ്റി അംഗത്വം പോലുള്ള ആനുകൂല്യങ്ങളും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.കഴിഞ്ഞ മാസം ഫാഷന്‍ ഇ-ടെയ്‌ലര്‍ മിന്ത്ര, കൊട്ടക് മഹീന്ദ്ര ബാങ്കുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു. മിന്ത്രയുടെ ഉടമയായ ഫ്‌ളിപ്കാര്‍ട്ട് കഴിഞ്ഞ വര്‍ഷം ആക്‌സിസ് ബാങ്കുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കിയിരുന്നു.

Tags:    

Similar News