ടെലികോം താരിഫ് വര്‍ധന താങ്ങാനാവാത്തതെന്ന് ബിഎസ്എന്‍എല്‍ ലേബര്‍ യൂണിയന്‍

  • 2024 മാര്‍ച്ചില്‍ മാത്രം 23.54 ലക്ഷം ഉപഭോക്താക്കളയാണ് ബിഎസ്എന്‍എല്ലിന് നഷ്ടമായത്
  • ബിഎസ്എന്‍എല്‍ ഇതുവരെ 4ജി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ല
  • കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനി തദ്ദേശീയമായ 4ജി നെറ്റ് വര്‍ക്ക് അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വീണ്ടും താമസം നേരിടുകയാണ്

Update: 2024-07-03 15:01 GMT

ടെലികോം ഓപ്പറേറ്റര്‍മാരുടെ താരിഫ് വര്‍ധന താങ്ങാനാവാത്തതെന്ന് ബിഎസ്എന്‍എല്‍ ലേബര്‍ യൂണിയന്‍. 4ജി, 5ജി സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, അതിവേഗ ഡാറ്റാ സേവനങ്ങള്‍ നഷ്ടപ്പെട്ട ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ എയര്‍ടെല്ലിലേക്കും ജിയോയിലേക്കും കുടിയേറാന്‍ തുടങ്ങിയെന്നും ടെലികോം മന്ത്രിക്കയച്ച കത്തില്‍ ബിഎസ്എന്‍എല്‍ ചൂണ്ടിക്കാട്ടി. 2024 മാര്‍ച്ചില്‍ മാത്രം 23.54 ലക്ഷം ഉപഭോക്താക്കളയാണ് ബിഎസ്എന്‍എല്ലിന് നഷ്ടമായത്.

ബിഎസ്എന്‍എല്‍ ഇതുവരെ 4ജി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനി തദ്ദേശീയമായ 4ജി നെറ്റ് വര്‍ക്ക് അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വീണ്ടും താമസം നേരിടുകയാണ്. അടുത്തിടെ, 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാനുള്ള ബിഎസ്എന്‍എല്ലിന്റെ ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിസിജി 435 കോടി രൂപയുടെ കരാര്‍ നേടിയിട്ടുണ്ട്.

2023-24ല്‍ മാത്രം 1.8 കോടി ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് നഷ്ടമായതെന്ന് ട്രായ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2024 മാര്‍ച്ചില്‍ മാത്രം 23.54 ലക്ഷം ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉപേക്ഷിച്ചു. അതേസമയം, അതേ മാസം റിലയന്‍സ് ജിയോയ്ക്ക് 21.43 ലക്ഷം പുതിയ ഉപഭോക്താക്കളെയും എയര്‍ടെലിന് 17.5 ലക്ഷം പുതിയ ഉപഭോക്താക്കളെയും ലഭിച്ചു.

Tags:    

Similar News