ടിവിഎസ് മോട്ടോര്‍ വില്‍പ്പനയില്‍ 20 ശതമാനം വര്‍ധന
- ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 42 ശതമാനം വര്‍ധിച്ചു
- മൊത്തം ഇരുചക്രവാഹന വില്‍പ്പന വര്‍ധിച്ചത് 22 ശതമാനം
- മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന ഉയര്‍ന്നത് 23 ശതമാനം
ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടാര്‍ സെപ്റ്റംബറിലെ വില്‍പ്പനയില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനി സെപ്റ്റംബറില്‍ 4,82,495 യൂണിറ്റുകള്‍ ചില്ലറ വില്‍പ്പന നടത്തി.
ചെന്നൈ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 4,02,553 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 20,356 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 42 ശതമാനം വര്‍ധിച്ച് 28,901 യൂണിറ്റായി.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 3,86,955 യൂണിറ്റുകളെ അപേക്ഷിച്ച് 2024 സെപ്റ്റംബറില്‍ മൊത്തം ഇരുചക്രവാഹന വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 4,71,792 യൂണിറ്റായി. ആഭ്യന്തര വിപണിയിലെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന 2023 സെപ്റ്റംബറില്‍ വിറ്റ 3,00,493 യൂണിറ്റില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 3,69,138 യൂണിറ്റായി.
2024 സെപ്റ്റംബറിലെ മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന 23 ശതമാനം വര്‍ധിച്ച് 2,29,268 യൂണിറ്റിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റത് 1,86,438 യൂണിറ്റുകളായിരുന്നു. സ്‌കൂട്ടര്‍ വില്‍പ്പന 2023 സെപ്റ്റംബറിലെ 1,55,526 യൂണിറ്റില്‍ നിന്ന് 2024 സെപ്റ്റംബറില്‍ 1,86,751 യൂണിറ്റായി 20 ശതമാനം വളര്‍ച്ച നേടി.
കയറ്റുമതി രംഗത്ത്, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കയറ്റുമതി ചെയ്ത 1,00,294 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2024 സെപ്റ്റംബറില്‍ 11 ശതമാനം വളര്‍ച്ചയോടെ 1,11,007 യൂണിറ്റുകളായി വില്‍പന വര്‍ധിച്ചു.
സെപ്റ്റംബറില്‍ ഇരുചക്രവാഹന കയറ്റുമതി 19 ശതമാനമായി ഉയര്‍ന്ന് 1,02,654 യൂണിറ്റുകളായിരുന്നു.
എന്നിരുന്നാലും, മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന 2024 സെപ്റ്റംബറില്‍ 10,703 യൂണിറ്റായി കുറഞ്ഞു. 2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍, ടിവിഎസ് മോട്ടോഴ്സ് വില്‍പ്പനയില്‍ 15 ശതമാനം വളര്‍ച്ച നേടി 11.90 ലക്ഷം യൂണിറ്റുകളായി.