മഹാരാഷ്ട്രയില്‍ ടൊയോട്ട പുതിയ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നു

  • ഛത്രപതി സംഭാജിനഗറിലാണ് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്കായി പുതിയ യൂണിറ്റ് സ്ഥാപിക്കുന്നത്
  • ടൊയോട്ട ഈ പ്ലാന്റിനായി 21,000 കോടി രൂപ നിക്ഷേപിക്കും
  • 2026 ജനുവരി മുതല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷ

Update: 2024-10-07 10:03 GMT

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് (ടികെഎം) 827 ഏക്കര്‍ സ്ഥലം അനുവദിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്കായി ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ടികെഎം ജൂലൈ 31 ന് സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ചിരുന്നു.

ഈ പദ്ധതി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ തുടങ്ങി. വ്യവസായ നഗരത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിന് 827 ഏക്കര്‍ സ്ഥലം ഇന്ന് അനുവദിച്ചു, അദ്ദേഹം പറഞ്ഞു.

'കമ്പനി (ടികെഎം) ഈ (നിര്‍മ്മാണ) പ്ലാന്റിനായി 21,000 കോടി രൂപ നിക്ഷേപിക്കും. ജോലി ഉടന്‍ ആരംഭിക്കും, 2026 ജനുവരി മുതല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി 8,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 18,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും,' ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

20,000 കോടി രൂപ മുതല്‍മുടക്കില്‍ പ്രതിവര്‍ഷം 4 ലക്ഷം ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടികെഎമ്മുമായുള്ള കരാര്‍ ഒപ്പിട്ട ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ഈ പദ്ധതി ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News