ടൊയോട്ടയുടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടം

  • ഒക്ടോബറില്‍ കമ്പനി 30,845 യൂണിറ്റുകളാണ് വിറ്റഴിച്ചത്
  • കമ്പനിയുടെ മുഴുവന്‍ ഉല്‍പ്പന്ന ഓഫറുകളും മികച്ച വില്‍പ്പനക്ക് സഹായിച്ചു

Update: 2024-11-01 09:27 GMT

Strong Sales Growth for Toyota

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഒക്ടോബറിലെ മൊത്തം വില്‍പ്പനയില്‍ 41 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനി 30,845 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 21,879 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്.

ആഭ്യന്തര വില്‍പ്പന 28,138 യൂണിറ്റായിരുന്നു, കയറ്റുമതി കഴിഞ്ഞ മാസം 2,707 യൂണിറ്റായിരുന്നു, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) പ്രസ്താവനയില്‍ പറഞ്ഞു.

ഉത്സവ സീസണില്‍ കമ്പനിയുടെ മുഴുവന്‍ ഉല്‍പ്പന്ന ഓഫറുകളും ശക്തമായ വില്‍പ്പനക്ക് സഹായിച്ചതായി ടികെഎം സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹര്‍ പറഞ്ഞു.

'അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍, ഗ്ലാന്‍സ, റൂമിയോണ്‍ എന്നിവയുടെ 'ഫെസ്റ്റിവല്‍ ലിമിറ്റഡ് എഡിഷനുകള്‍' അവതരിപ്പിച്ചതില്‍ നിന്നുള്ള ഗണ്യമായ ഉത്തേജനത്തിനൊപ്പം ഞങ്ങളുടെ എസ്യുവികള്‍ക്കും എംപിവികള്‍ക്കുമുള്ള ശക്തമായ ഡിമാന്‍ഡ് വര്‍ധിച്ചതും ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News