കാര്‍ കമ്പനികളെ ഞെട്ടിച്ച് അംബാനി; പഴയ കാറിനെ സ്മാര്‍ട്ടാക്കുന്ന ' ജിയോ മോട്ടീവ് ' അവതരിപ്പിച്ചു

  • 4ജി കണക്റ്റിവിറ്റിയുള്ളതാണ് ഈ ഡിവൈസ്
  • ലൊക്കേഷന്‍ ട്രാക്കിംഗ്, തെഫ്റ്റ് അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഉള്ളതാണ് ഈ ഡിവൈസ്

Update: 2023-11-06 05:58 GMT

സാദാ കാറിനെ സ്മാര്‍ട്ട് കാറായി അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് റിലയന്‍സ് എത്തിയിരിക്കുന്നത്.

ജിയോ മോട്ടീവ് എന്ന ഉപകരണം റിലയന്‍സ് അവതരിപ്പിച്ചിരിക്കുകയാണ്. 4,999 രൂപയാണ് വില. റിലയന്‍സിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ റിലയന്‍സ് ഡിജിറ്റലില്‍നിന്നോ, ആമസോണില്‍ നിന്നോ, ജിയോ ഡോട്ട് കോമില്‍ നിന്നോ ഈ ഡിവൈസ് സ്വന്തമാക്കാവുന്നതാണ്.

ഇപ്പോള്‍ ഈ ഡിവൈസ് സൗജന്യ സബ്‌സ്‌ക്രിപ്ഷനായിരിക്കും. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം സബ്‌സ്‌ക്രിപ്ഷന്‍ 599 രൂപ ഈടാക്കും.

4ജി കണക്റ്റിവിറ്റിയുള്ളതാണ് ഈ ഡിവൈസ്.

ലൊക്കേഷന്‍ ട്രാക്കിംഗ്, തെഫ്റ്റ് അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഉള്ളതാണ് ഈ ഡിവൈസ്. കാറിന്റെ എന്‍ജിന്റെയും ബാറ്ററിയുടെയും അവസ്ഥ, ഡ്രൈവിംഗ് പെര്‍ഫോമന്‍സ്, കാറിന്റെ പെര്‍ഫോമന്‍സ്, കൂളന്റ് ടെംപറേച്ചര്‍ എന്നിവയും ഈ ഡിവൈസിലൂടെ അറിയാന്‍ സാധിക്കും.

ഒരു കണക്റ്റഡ് കാറിന്റേതായ ഫീച്ചറുകള്‍ തന്നെയായിരിക്കും ഈ ഡിവൈസിലൂടെ ലഭ്യമാകുന്നത്. കാറിന്റെ ഒബിഡി പോര്‍ട്ടുമായി ഈ ഡിവൈസിനെ കാറുമായി ബന്ധിപ്പിക്കാം.

Tags:    

Similar News