വിപണി കീഴടക്കാൻ പുതിയ ഐ20 എൻ-ലൈൻ ഫേസ് ലിഫ്റ്റ്

  • 2 വകഭേദങ്ങള്‍. വില 9.99 ലക്ഷം രൂപ മുതൽ 12.32 ലക്ഷം രൂപ വരെ
  • സ്‌പോർട്ടി ബ്ലാക്ക് റേഡിയേറ്റർ ഗ്രില്ലും ഷാർപ്പ് എൽഇഡി ഹെഡ് ലാമ്പും ഫ്രണ്ട് ബമ്പറും റിയർ ബമ്പറും പുതിയ അലോയ് വീൽ ഡിസൈനും

Update: 2023-09-27 11:30 GMT

ഹ്യുണ്ടായ് ഐ20 എൻ-ലൈൻ ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ 9.99 ലക്ഷം രൂപ മുതൽ 12.32 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയിൽ പുറത്തിറങ്ങി. പുതുക്കിയ ഐ20ക്കു പിന്നാലെയാണ് മുഖം മിനുക്കിയ മോഡൽ ഐ20 എൻ ലൈന്‍ ഫേസ് ലിഫ്റ്റ് എത്തുന്നത്. പുതിയ മോഡലിന് മിനുക്കിയ പുറംകാഴ്ചയും ചെറിയ അപ്ഡേറ്റുകൾ വരുത്തിയ അകത്തളവും ലഭിക്കുന്നു. പുതിയ താഴ്ന്ന സ്‌പോർട്ടി ബ്ലാക്ക് റേഡിയേറ്റർ ഗ്രില്ലും ഷാർപ്പ് എൽഇഡി ഹെഡ്ലാമ്പുകളും പുതിയ ഫ്രണ്ട് ബമ്പറും ലഭ്യമാക്കിയിരിക്കുന്നു. പിൻഭാഗത്ത്  ഇസഡ് ഷേപ്പിലുള്ള  പുതിയ എൽഇഡി ടെയ്‌ലാമ്പുകളും പുതിയ റിയർ ബമ്പറും കൂടാതെ, പുതിയ അലോയ് വീൽ ഡിസൈനും നൽകിയിരിക്കുന്നു.

അകത്തളത്തിൽ, അതേ ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡാണ് ലഭിക്കുന്നത്. സിംഗിൾ പാൻ സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പത്തേകാലിഞ്ച്  ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂസ് കൺട്രോൾ, 7 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ കൂടാതെ, പുതിയ ടൈപ്പ്-സി യുഎസ്ബി പോർട്ടും ലഭിക്കും.

1.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്  വാഹനത്തിനു നല്കിയിട്ടുള്ളത്. ഈ എഞ്ചിന് 120 പിഎസ് പവറും 172 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. 6-സ്പീഡ് പുതിയ മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനൊപ്പം ഈ എഞ്ചിൻ വരുന്നു.

സുരക്ഷയുടെ കാര്യത്തിൽ, പുതിയ ഐ20 എൻ-ലൈൻ ഫേസ് ലിഫ്റ്റ് ന് 6 എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽ-ഹോൾഡ് അസിസ്റ്റ് കണ്‍ട്രോള്‍, ടയർ പ്രഷർ മോണിറ്റർ, റിവേഴ്സ് കാമറ, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഓട്ടോമാറ്റിക് ഹെഡ് ലാമ്പ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

ഹ്യുണ്ടായ് ഐ20 എൻ-ലൈൻ ഫേസ് ലിഫ്റ്റ് ന്റെ പ്രധാന സവിശേഷതകൾ: പുതുക്കിയ പുറംകാഴ്ച, ചെറിയ അപ്ഡേറ്റുകൾ വരുത്തിയ അകത്തളം,1.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ, 6 എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്റർ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും എന്നിവയാണ്.

എൻ6, എൻ8 എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ ലഭ്യമാണ്. ഐ20 എൻ-ലൈൻ ഫേസ് ലിഫ്റ്റ്  മികച്ചൊരു   ഹാച്ച്ബാക്കാണ് . മികച്ച പെർഫോമൻസ്, സ്പോർട്ടി ഡിസൈൻ, വളരെയധികം ഫീച്ചറുകൾ, മികച്ച സുരക്ഷ എന്നിവയെല്ലാം ഈ കാറിനുണ്ട്.


Tags:    

Similar News