2023ൽ ഓട്ടോ മൊബൈൽ വില്പനയിൽ ഇരട്ട അക്ക വളർച്ച: ഡീലേഴ്‌സ് അസോസിയേഷൻ

  • ഓട്ടോ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ റിപ്പോർട്ടിലാണ് കണക്കുകൾ.
  • പാസ്സഞ്ചർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 23 ശതമാനം ഉയർന്നു.
;

Update: 2023-04-04 15:32 GMT
2023ൽ ഓട്ടോ മൊബൈൽ വില്പനയിൽ ഇരട്ട അക്ക വളർച്ച:  ഡീലേഴ്‌സ് അസോസിയേഷൻ
  • whatsapp icon

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഓട്ടോ മൊബൈൽ മേഖലയിലെ വില്പനയിൽ ഇരട്ട അക്ക വളർച്ച രേഖപെടുത്തിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ റിപ്പോർട്ട്. ഈ കാലയളവിൽ 36 ലക്ഷം പാസ്സഞ്ചർ വാഹനങ്ങളുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വില്പനയുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം വില്പന 2,21,50,222 യൂണിറ്റുകളായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 1,83,27,326 യൂണിറ്റുകളുടെ വില്പനയെക്കാൾ 21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

ഇതിൽ പാസ്സഞ്ചർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 23 ശതമാനം ഉയർന്ന് 29,42, 273 യൂണിറ്റിൽ നിന്നും 36,20,039 യൂണിറ്റായി.

ഇരു ചക്ര വാഹനങ്ങളുടെ റീട്ടെയിൽ വില്പനയിൽ 19 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ആകെ 1,59,95,968 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2020 -21 സാമ്പത്തിക വർഷത്തിൽ 1,34,94,214 യൂണിറ്റുകളാണ് വിറ്റഴിച്ചത്. വാണിജ്യ വാഹനങ്ങളുടെ റീട്ടെയിൽ വില്പന 33 ശതമാനം ഉയർന്നു. മുച്ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 84 ശതമാനത്തിന്റെ വർധന റിപ്പോർട്ട് ചെയ്തു.

ട്രാക്ടർ റീട്ടെയിൽ വില്പന 8 ശതമാനം വർധിച്ചു.

മാർച്ച് മാസത്തിൽ പാസഞ്ചർ വാഹനങ്ങളുടെ വില്പന വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർധിച്ചു. 2023 മാർച്ചിൽ ആഭ്യന്തര വിപണിയിൽ 3,35 266 വാഹനങ്ങളാണ് പാസ്സഞ്ചർ വാഹനങ്ങളുടെ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്. 2022 മാർച്ചിൽ 2,93,016 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്.

മാർച്ച് മാസത്തിൽ ഇരുചക്ര വാഹനങ്ങളുടെ റീട്ടെയിൽ വില്പന വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം വർധന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ 12,86,109 വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 2023 മാർച്ചിൽ 14,45,867 വാഹനങ്ങളും വിറ്റു.

വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 10 ശതമാനത്തിന്റെ വർധനവാണ് മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്തത്. 2022 മാർച്ചിൽ 84,124 വാഹനങ്ങൾ വിറ്റപ്പോൾ ഇത്തവണ 92,790 വാഹനങ്ങൾ വിറ്റഴിച്ചു. ട്രാക്ടറുകളുടെ രജിസ്ട്രേഷനിൽ 4 ശതമാനം വർധനവും ഉണ്ടായി. 

Tags:    

Similar News