ഹോണ്ട മോട്ടോര്‍സൈക്കിളിന് 3,53,188 യൂണിറ്റുകളുടെ മൊത്ത വില്‍പ്പന
ഡെല്‍ഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2022 മെയ് മാസത്തില്‍ 3,53,188 യൂണിറ്റുകളുടെ മൊത്ത വില്‍പ്പന നടത്തി. 2021 ല്‍ ഇതേ മാസം 58,168 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പന 3,20,844 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തില്‍ ഇത് 38,763 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തിലെ 19,405 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 32,344 യൂണിറ്റായിരുന്നു കയറ്റുമതി. ഓഫീസിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആളുകള്‍ തിരികെയെത്തുന്നത് വര്‍ധിക്കുന്നതിനൊപ്പം വിതരണ രംഗത്തെ അസ്വസ്ഥതകള്‍ കുറയുന്നതിനാല്‍ […]
ഡെല്‍ഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2022 മെയ് മാസത്തില്‍ 3,53,188 യൂണിറ്റുകളുടെ മൊത്ത വില്‍പ്പന നടത്തി. 2021 ല്‍ ഇതേ മാസം 58,168 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പന 3,20,844 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തില്‍ ഇത് 38,763 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തിലെ 19,405 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 32,344 യൂണിറ്റായിരുന്നു കയറ്റുമതി.
ഓഫീസിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആളുകള്‍ തിരികെയെത്തുന്നത് വര്‍ധിക്കുന്നതിനൊപ്പം വിതരണ രംഗത്തെ അസ്വസ്ഥതകള്‍ കുറയുന്നതിനാല്‍ വിപണി വീണ്ടും ശക്തി പ്രാപിക്കുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പ്രസ്താവനയില്‍ പറഞ്ഞു.
ഈ മാസത്തെ വില്‍പ്പന കണക്കുകള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യപ്പെടുത്താനാവില്ല, കാരണം കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പതിവ് ലോക്ക്ഡൗണ്‍ കമ്പനിയുടെ പ്രകടനത്തെ ബാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍സൂണിന്റെ തുടക്കത്തോടെ ആഭ്യന്തര, അന്തര്‍ദേശീയ വ്യാപാരത്തിലെ വളര്‍ച്ച മകച്ച വളര്‍ച്ചയിലേക്ക് നയിക്കുമെന്നും അത്സുഷി ഒഗാറ്റ പറഞ്ഞു.