എ യു സ്‍മാള്‍ ഫിനാന്‍സ് ബാങ്കിന് ഫോറിന്‍ എക്സ്ചേഞ്ച് ലൈസന്‍സ്

  • സഞ്ജയ് അഗർവാളിന്‍റെ പുനര്‍ നിയമനം കേന്ദ്രബാങ്ക് അംഗീകരിച്ചിരുന്നു
  • ഉത്തം തിബ്രേവാളിന്‍റെ നിയമനത്തിനും അംഗീകാരം

Update: 2023-04-20 08:54 GMT

1999 ലെ ഫെമ നിയമത്തിലെ സെക്ഷൻ 10 പ്രകാരം അംഗീകൃത ഡീലർ കാറ്റഗറി-1 (എഡി-ഐ) ആയി പ്രവർത്തിക്കാൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലൈസൻസ് ലഭിച്ചതായി എയു സ്മോൾ ഫിനാൻസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇതിന്‍റെ ഫലമായി ഫോറിന്‍ എക്സ്ചേഞ്ച് കൈകാര്യം ചെയ്യുന്നതിന് ഇനിമുതല്‍ കമ്പനിക്ക് സാധിക്കും.

ബാധകമായ ചട്ടങ്ങൾ പാലിക്കുന്നതിന് വിധേയമായിട്ടാണ് ലൈസന്‍സ് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും ഫയലിംഗില്‍ വ്യക്തമാക്കുന്നു.

അടുത്തിടെ, എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സഞ്ജയ് അഗർവാളിനെa  മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിക്കുന്നതിന് ആർബിഐ അംഗീകാരം നൽകിയിരുന്നു. പുനർ നിയമനത്തിന് ഏപ്രിൽ 19 മുതൽ 2026 ഏപ്രിൽ 18 വരെ സാധുതയുണ്ടെന്നാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്.

കൂടാതെ, മൂന്ന് വർഷത്തേക്ക് മുഴുവൻ സമയ ഡയറക്ടറായി ഉത്തം തിബ്രേവാളിനെ പുനർനിയമിക്കുന്നതിനും റെഗുലേറ്റർ അനുമതി നൽകിയിട്ടുണ്ട്.

Tags:    

Similar News