പിഎം സമ്മാന്‍ നിധി; തുക പ്രധാനമന്ത്രി വിതരണം ചെയ്തു

  • വാരാണസിയില്‍ നടന്ന കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
  • അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ മണ്ഡല സന്ദര്‍ശനം

Update: 2024-06-18 13:04 GMT

 കര്‍ഷകര്‍ക്കുള്ള വരുമാന സഹായ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 20,000 കോടി രൂപ അനുവദിച്ചു. 9.26 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.

വാരണാസിയില്‍ നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സമ്മേളനത്തിലാണ് പ്രധാനമന്ത്രി തുക അനുവദിച്ചത്.

ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിലൂടെ കര്‍ഷകര്‍ക്ക് പദ്ധതിയുടെ 17-ാം ഗഡു ലഭ്യമായി.

തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ലോക്‌സഭാ മണ്ഡലത്തിലെ സന്ദര്‍ശനമായിരുന്നു ഇത്.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യാന്‍ അനുമതി നല്‍കുന്ന ഫയലിലാണ് ആദ്യം ഒപ്പുവെച്ചത്.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവര്‍ ചടങ്ങില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു.

Tags:    

Similar News