മൊളാസസിന് 50% കയറ്റുമതി തീരുവ; ഭക്ഷ്യ എണ്ണകൾക്ക് അതേ നില തുടരും
- കുറഞ്ഞ ഇറക്കുമതി തീരുവ 2025 മാര്‍ച്ച് വരെ നീട്ടും.
- പഞ്ചസാര വേര്‍തിരിച്ചെടുക്കുന്നതിലൂടെയാണ് മൊളാസസ് നിര്‍മ്മിക്കുന്നത്
- റഷ്യയില്‍ നിന്നും സൂര്യകാന്തി എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
ന്യൂഡല്‍ഹി: മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന കരിമ്പിന്റെ ഉപോല്‍പ്പന്നമായ മൊളാസസിന്റെ കയറ്റുമതിക്ക് ജനുവരി 18 മുതല്‍ സര്‍ക്കാര്‍ 50 ശതമാനം തീരുവ ചുമത്തും. കുറഞ്ഞ ഇറക്കുമതി തീരുവ 2025 മാര്‍ച്ച് വരെ നീട്ടും.
പഞ്ചസാര വേര്‍തിരിച്ചെടുക്കുന്നതിലൂടെയും ശുദ്ധീകരിക്കുന്നതിലൂടെയുമാണ് മൊളാസസ് നിര്‍മ്മിക്കുന്നത്.
ക്രൂഡ്, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണകളായ പാം, സോയാബീന്‍, സൂര്യകാന്തി എന്നിവയുടെ ഇറക്കുമതിക്ക് നിലവിലെ ഇളവുള്ള തീരുവ നിരക്ക് 2025 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്ക് നീട്ടിയതായി മറ്റൊരു വിജ്ഞാപനത്തില്‍, ധനമന്ത്രാലയം അറിയിച്ചു. ശുദ്ധീകരിച്ച സോയാബീന്‍ എണ്ണയുടെയും സൂര്യകാന്തി എണ്ണയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ കഴിഞ്ഞ വര്‍ഷം ജൂണില്‍ 17.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറച്ചിരുന്നു.
ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അര്‍ജന്റീനയില്‍ നിന്ന് സോയാബീന്‍ ഉള്‍പ്പെടെ ചെറിയ അളവില്‍ ക്രൂഡ് സോഫ്റ്റ് ഓയിലും ഉക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നുണ്ട്.