റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 800 കോടിയുടെ ഫണ്ടിംഗ്

ഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സംഘടനയായ ക്രെഡായിയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്റഗ്രേറ്റഡ് ഇന്‍കുബേറ്ററായ വെഞ്ച്വര്‍ കാറ്റാലിസ്റ്റികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏകദേശം 800 കോടി രൂപയുടെ ഫണ്ട് സമാഹരിക്കുന്നു. ഈ ഫണ്ട് സാങ്കേതികവിദ്യ, ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയിലൂടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് മാറ്റം വരുത്താന്‍ കഴിവുള്ള തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ളതാണ്. താമസസ്ഥലങ്ങള്‍, വാണിജ്യകെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ മേഖലയിലെ കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലെല്ലാം ഉള്‍പ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് ലഭിക്കും. […]

Update: 2022-09-07 03:03 GMT
ഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സംഘടനയായ ക്രെഡായിയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്റഗ്രേറ്റഡ് ഇന്‍കുബേറ്ററായ വെഞ്ച്വര്‍ കാറ്റാലിസ്റ്റികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏകദേശം 800 കോടി രൂപയുടെ ഫണ്ട് സമാഹരിക്കുന്നു.
ഈ ഫണ്ട് സാങ്കേതികവിദ്യ, ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയിലൂടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് മാറ്റം വരുത്താന്‍ കഴിവുള്ള തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ളതാണ്. താമസസ്ഥലങ്ങള്‍, വാണിജ്യകെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ മേഖലയിലെ കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലെല്ലാം ഉള്‍പ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് ലഭിക്കും. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്ന് ക്രെഡായിയുടെ പ്രസിഡന്റ് ഹര്‍ഷ് വര്‍ദ്ധന്‍ പട്ടോഡിയ പറഞ്ഞു.
Tags:    

Similar News