പെട്രോളിനെ കടത്തി വെട്ടി സിഎന്‍ജി, വാഹന കമ്പനികളും ഉടമകളും ഇനി എന്തു ചെയ്യും?

പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കമ്പോള്‍ അതിന് ഒരു ആശ്വാസം എന്ന നിലയിലാണ് സിഎന്‍ജിയെ ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ സിഎന്‍ജിയ്ക്ക് പെട്രോളിനേക്കാള്‍ വില കൂടുതലാണെങ്കില്‍ എന്തായിരിക്കും അവസ്ഥ? ലക്‌നോവില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 96.57 രൂപ. എന്നാല്‍ സിഎന്‍ജി യ്ക്ക് കിലോയ്ക്ക് 96.10 രൂപ നല്‍കണം. ഉത്തര്‍പ്രദേശിലെ തന്നെ മറ്റൊരു നഗരമായ ഉന്നാവോയില്‍ വില പെട്രോളിനെ കടത്തി വെട്ടി. വില കിലോയ്ക്ക് 97.55 രൂപയിലെത്തി.  ഈ സാമ്പത്തിക വര്‍ഷം മൂന്ന് തവണയാണ് സിഎന്‍ജി വില ഉയര്‍ത്തിയത്. […]

Update: 2022-08-02 00:54 GMT

പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കമ്പോള്‍ അതിന് ഒരു ആശ്വാസം എന്ന നിലയിലാണ് സിഎന്‍ജിയെ ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ സിഎന്‍ജിയ്ക്ക് പെട്രോളിനേക്കാള്‍ വില കൂടുതലാണെങ്കില്‍ എന്തായിരിക്കും അവസ്ഥ? ലക്‌നോവില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 96.57 രൂപ. എന്നാല്‍ സിഎന്‍ജി യ്ക്ക് കിലോയ്ക്ക് 96.10 രൂപ നല്‍കണം. ഉത്തര്‍പ്രദേശിലെ തന്നെ മറ്റൊരു നഗരമായ ഉന്നാവോയില്‍ വില പെട്രോളിനെ കടത്തി വെട്ടി. വില കിലോയ്ക്ക് 97.55 രൂപയിലെത്തി. ഈ സാമ്പത്തിക വര്‍ഷം മൂന്ന് തവണയാണ് സിഎന്‍ജി വില ഉയര്‍ത്തിയത്. ജൂലായില്‍ ലക്‌നോവില്‍ സിഎന്‍ജി വില 90.80 രൂപയായിരുന്നു.

 

സിറ്റി ഗ്യാസ് കമ്പനികള്‍ക്ക് പൊതുമേഖലാ സ്ഥാപനമായ ഗെയ്ല്‍ നല്‍കുന്ന പ്രകൃതി വാതകത്തിന് 18 ശതമാനം വില ഉയര്‍ത്തിയതോടെയാണ് സിഎൻജി പെട്രോളിനെ മറികടന്നത്. ഇതോടെ ഒരു എംഎംബിടിയു വിന് വില 10.5 ഡോളറായി. ഇറക്കുമതി ചെയ്തതും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതുമായ ഗ്യാസ് സംയുക്തം െപാതുമേഖലാ സ്ഥാപനമായ ഗെയ്ല്‍ ആണ് സിറ്റി ഗ്യാസ് കമ്പനികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് ഗെയ്ല്‍ വരുത്തിയ വര്‍ധന സിഎന്‍ജി ഉപഭോക്താക്കള്‍ക്കും പൈപ്പിലൂടെ അടുക്കളയിലെത്തുന്ന ഗ്യാസിനും ബാധകമാകും. ഗ്രീന്‍ ഗ്യാസ് ലിമിറ്റഡ് സിഎന്‍ജി റേറ്റ് 5.3 ശതമാനമായി ഇതിനകം ഉയർത്തിയിട്ടുണ്ട്.

അന്തര്‍ദേശീയ മാര്‍ക്കറ്റുമായി ബന്ധപ്പെടുത്തിയുള്ള സര്‍ക്കാര്‍ ഫോര്‍മുല അനുസരിച്ചാണ് ആഭ്യന്തര പ്രകൃതി വാതക വില ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇത് ഒരു എംഎംബിടിയുവിന് 1.79 ഡോളറായിരുന്നു. ഇത് ഒക്ടോബറില്‍ 2.9 ഡോളറും ഏപ്രിലില്‍ 6.1 ഡോളറുമായിരുന്നു.

സിഎൻജി കാർ ബാധ്യത

പെട്രോള്‍ വിലയെ കടത്തി വെട്ടിയതോടെ സിഎന്‍ജി ആദായകരമല്ലാതായി മാറി. ഇത് രാജ്യത്തെ സിഎന്‍ജി അധിഷ്ഠിത വാഹനമുപയോഗിക്കുന്നവരെ പ്രതിസന്ധിയിലാക്കി. മാത്രമല്ല മാരുതി, ടാട അടക്കമുള്ള മുന്‍നിരകമ്പനികളെല്ലാം സിഎന്‍ജി വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഡെല്‍ഹി അടക്കമുള്ള പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഇതിന്റെ വില്‍പ്പന ഏറെയായിരുന്നു. വില പെട്രോളുമായി സാമാനമായതോടെ രാജ്യത്തെ വാഹന നിര്‍മാതാക്കളും പ്രതിസന്ധിയിലായി. നിര്‍മിച്ച വാഹനങ്ങള്‍ പോലും ആളുകള്‍ക്ക് വേണ്ടാത്ത അവസ്ഥയിലാണ്.

Tags:    

Similar News