ഇവി വിപണിയിലെ ഒന്നാമനാകുമെന്ന് മാരുതി സുസൂക്കി സിഇഒ : 2025ല്‍ ആദ്യ മോഡലെത്തും
ഡെല്‍ഹി : വൈദ്യുത വാഹനങ്ങളുടെ വിവിധ മോഡലുകള്‍ ഇറക്കി രാജ്യത്തെ ഇവി വാഹന വില്‍പനയിലെ ഒന്നാമനാകാന്‍ മാരുതി സൂസൂക്കി. മാരുതി സുസൂക്കി ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ല്‍ കമ്പനിയുടെ ആദ്യ ഇവി മോഡല്‍ ഇറക്കാനും, ഭാവിയില്‍ ഇത്തരം മോഡലുകളുടെ ആവശ്യകത വര്‍ധിക്കുന്നതിന് അനുസരിച്ച് ഉത്പാദനം കൂട്ടുവാനുമാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി സുസൂക്കി മോട്ടോറിന്റെ ഗുജറാത്തിലുള്ള പ്ലാന്റില്‍ നിന്നും ആദ്യ വൈദ്യുത വാഹനം ഇറക്കാനാണ് നീക്കമെന്നും അദ്ദേഹം […]
ഡെല്‍ഹി : വൈദ്യുത വാഹനങ്ങളുടെ വിവിധ മോഡലുകള്‍ ഇറക്കി രാജ്യത്തെ ഇവി വാഹന വില്‍പനയിലെ ഒന്നാമനാകാന്‍ മാരുതി സൂസൂക്കി. മാരുതി സുസൂക്കി ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ല്‍ കമ്പനിയുടെ ആദ്യ ഇവി മോഡല്‍ ഇറക്കാനും, ഭാവിയില്‍ ഇത്തരം മോഡലുകളുടെ ആവശ്യകത വര്‍ധിക്കുന്നതിന് അനുസരിച്ച് ഉത്പാദനം കൂട്ടുവാനുമാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി സുസൂക്കി മോട്ടോറിന്റെ ഗുജറാത്തിലുള്ള പ്ലാന്റില്‍ നിന്നും ആദ്യ വൈദ്യുത വാഹനം ഇറക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ ഇറക്കുന്ന കമ്പനികളുമായി താരതമ്യം ചെയ്താല്‍ ഞങ്ങള്‍ (മാരുതി സുസൂക്കി) പിന്നിലാണെന്ന് അറിയാമെന്നും എന്നാല്‍ നിലവില്‍ ഇവി വിപണിയില്‍ പരിമിതമായ ഡിമാന്‍ഡ് മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളും മോട്ടോറുകളും എല്ലാം നിലവിലുള്ള മോഡലുകളില്‍ ഉള്‍പ്പെടുത്തി പരീക്ഷണം നടത്തിയെന്നും, ഒന്നിലധികം കാറുകള്‍ ഉപയോഗിച്ച് ഒരു വര്‍ഷത്തിലേറെയായി ഇത്തരം പരീക്ഷണങ്ങള്‍ കമ്പനി നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്എഡിഎ (ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍) റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ മോട്ടോഴ്സ് 2021-22 കാലയളവില്‍ ഇവി സെഗ്മെന്റില്‍ 15,198 യൂണിറ്റുകളുടെ വില്‍പ്പനയും ഈ മേഖലയില്‍ 85.37 ശതമാനം വിപണി വിഹിതവും നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 17,802 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റത്. 2020-21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാണ് വില്‍പനയില്‍ വര്‍ധനയുണ്ടായത്. ഇക്കാലയളില്‍ വെറും 4,984 യൂണിറ്റ് വൈദ്യുതി വാഹനങ്ങളാണ് രാജ്യത്ത് വിറ്റ് പോയത്. 2030 ആകുന്നതോടെ ഇവി വില്‍പ്പനയുടെ വ്യാപ്തി 30 ശതമാനമായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗുജറാത്തിലെ പ്ലാന്റില്‍ വൈദ്യുതി വാഹനങ്ങള്‍ (ഇവി), ഇവി ബാറ്ററികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി 2026 ഓടെ ഏകദേശം 150 ബില്യണ്‍ യെന്‍ (ഏകദേശം 10,445 കോടി രൂപ) നിക്ഷേപിക്കുമെന്ന് മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കമ്പനിക്ക് ഇപ്പോഴും 2.7 ലക്ഷം വാഹനങ്ങളുടെ ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ടെന്നും, വിപണി വിഹിതം 2021 സാമ്പത്തിക വര്‍ഷത്തിലെ 47 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 43.4 ശതമാനമായി കുറഞ്ഞുവെന്നും ഹിസാഷി ടകൂച്ചി ചൂണ്ടിക്കാട്ടി.