പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ 49 കമ്പനികള്‍ക്ക് അംഗീകാരം

ഡെല്‍ഹി: ബള്‍ക്ക് ഡ്രഗ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ സര്‍ക്കാരിന് ആകെ 239 അപേക്ഷകള്‍ ലഭിച്ചതായി കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. അവയില്‍ 49 എണ്ണത്തിന് ഇതുവരെ അംഗീകാരം ലഭിച്ചതായി അദ്ദേഹം രാജ്യ സഭയില്‍ അറിയിച്ചു. നാല് ടാര്‍ഗെറ്റഡ് സെഗ്മന്റുകളിലായി 36 ഉത്പന്നങ്ങള്‍ക്കായി ആകെ 239 അപക്ഷകള്‍ ലഭിച്ചതായി മന്ത്രി അറിയിച്ചു. 33 കമ്പനികളില്‍ നിന്നാണ് തിരഞ്ഞെടുത്ത 49 അപേക്ഷകളും ലഭിച്ചിരിക്കുന്നത്. ഈ 33 കമ്പനികളില്‍ 13 എണ്ണം […]

Update: 2022-03-30 05:02 GMT
ഡെല്‍ഹി: ബള്‍ക്ക് ഡ്രഗ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ സര്‍ക്കാരിന് ആകെ 239 അപേക്ഷകള്‍ ലഭിച്ചതായി കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. അവയില്‍ 49 എണ്ണത്തിന് ഇതുവരെ അംഗീകാരം ലഭിച്ചതായി അദ്ദേഹം രാജ്യ സഭയില്‍ അറിയിച്ചു.
നാല് ടാര്‍ഗെറ്റഡ് സെഗ്മന്റുകളിലായി 36 ഉത്പന്നങ്ങള്‍ക്കായി ആകെ 239 അപക്ഷകള്‍ ലഭിച്ചതായി മന്ത്രി അറിയിച്ചു.
33 കമ്പനികളില്‍ നിന്നാണ് തിരഞ്ഞെടുത്ത 49 അപേക്ഷകളും ലഭിച്ചിരിക്കുന്നത്. ഈ 33 കമ്പനികളില്‍ 13 എണ്ണം പുതുതായി സംയോജിപ്പിച്ച ചില സ്ഥാപനങ്ങള്‍ക്ക് പുറമെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് (എംഎസ്എംഇ) ഇതിലുള്ളത്.
ഓരോ അംഗീകൃത അപേക്ഷകനും നേടേണ്ട ഏറ്റവും കുറഞ്ഞ ആഭ്യന്തര മൂല്യവര്‍ധന ഈ സ്‌കീം നല്‍കുന്നു. ഈ സ്‌കീമിന് കീഴില്‍ അംഗീകരിക്കപ്പെട്ട വലിയ പദ്ധതികള്‍ ആഭ്യന്തര സംഭരണത്തെ ത്വരിതപ്പെടുത്തും. മാത്രമല്ല എംഎസ്എംഇ മേഖലയെയേയും വിപണിയേയും ഇത് ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം ആദ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, ബള്‍ക്ക് മരുന്നുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഎല്‍ഐ സ്‌കീമിന് കീഴില്‍ ഒഴിവുള്ള സ്ലോട്ടുകള്‍ക്കായി അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതി മാര്‍ച്ച് അവസാനം വരെ നീട്ടിയിരുന്നു.
ബള്‍ക്ക് ഡ്രഗ്സ് (6,940 കോടി രൂപ), മെഡിക്കല്‍ ഉപകരണങ്ങള്‍ (3,420 കോടി രൂപ), ഫാര്‍മസ്യൂട്ടിക്കല്‍സ് (15,000 കോടി രൂപ) എന്നീ മൂന്ന് പിഎല്‍ഐ സ്‌കീമുകള്‍ ഡിഒപി നടപ്പിലാക്കുന്നുണ്ട്.
Tags:    

Similar News