റെനോ-നിസാൻ എൻജിൻ ഉൽപ്പാദനം 35 ലക്ഷം പിന്നിട്ടു

ഡെൽഹി:  റെനോ-നിസ്സാൻ അലയൻസിന്റെ ചെന്നൈ ആസ്ഥാനമായുള്ള നിർമാണ പ്ലാന്റ് ഇതുവരെ 35 ലക്ഷം എഞ്ചിൻ നിർമ്മിച്ചതായി റിപ്പോർട്ടുകൾ . 2010ൽ എൻജിൻ ഉത്പാദനം ആരംഭിച്ചതു മുതൽ 23 ലക്ഷം എൻജിനുകളും 12 ലക്ഷം ഗിയർബോക്സുകളും പ്ലാന്റ് നിർമിച്ചു. "റെനോ-നിസാൻ അലയൻസിന്റെ പ്ലാന്റിൽ 3.5 ദശലക്ഷം പവർട്രെയിൻ യൂണിറ്റുകളുടെ വിജയകരമായ ഉൽപ്പാദനം ഞങ്ങളുടെ ചെന്നൈയിലെ തൊഴിലാളികളുടെയും മികച്ച ജാപ്പനീസ് എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും തെളിവാണ്," നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് സിനാൻ ഓസ്‌കോക്ക് പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള റെനോ […]

;

Update: 2022-03-14 08:16 GMT
റെനോ-നിസാൻ എൻജിൻ ഉൽപ്പാദനം 35 ലക്ഷം പിന്നിട്ടു
ഡെൽഹി: റെനോ-നിസ്സാൻ അലയൻസിന്റെ ചെന്നൈ ആസ്ഥാനമായുള്ള നിർമാണ പ്ലാന്റ് ഇതുവരെ 35 ലക്ഷം എഞ്ചിൻ നിർമ്മിച്ചതായി റിപ്പോർട്ടുകൾ .
2010ൽ എൻജിൻ ഉത്പാദനം ആരംഭിച്ചതു മുതൽ 23 ലക്ഷം എൻജിനുകളും 12 ലക്ഷം ഗിയർബോക്സുകളും പ്ലാന്റ് നിർമിച്ചു. "റെനോ-നിസാൻ അലയൻസിന്റെ പ്ലാന്റിൽ 3.5 ദശലക്ഷം പവർട്രെയിൻ യൂണിറ്റുകളുടെ വിജയകരമായ ഉൽപ്പാദനം ഞങ്ങളുടെ ചെന്നൈയിലെ തൊഴിലാളികളുടെയും മികച്ച ജാപ്പനീസ് എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും തെളിവാണ്," നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് സിനാൻ ഓസ്‌കോക്ക് പ്രസ്താവനയിൽ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായുള്ള റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് (RNAIPL) അതിന്റെ പവർട്രെയിൻ സൗകര്യത്തിൽ നിന്ന് ആറ് എഞ്ചിൻ വേരിയന്റുകളും നാല് ഗിയർബോക്‌സ് തരങ്ങളും നിർമ്മിക്കാൻ കഴിയും.
"3.5 ദശലക്ഷം എഞ്ചിനുകളുടെയും ഗിയർബോക്‌സുകളുടെയും ഉൽപ്പാദനം പവർട്രെയിൻ ടീമിന്റെ മഹത്തായ നേട്ടമായി കണക്കാക്കാം. ഞങ്ങൾ എല്ലായ്‌പ്പോഴും നൂതന ആശയത്തേയും ഗവേഷണങ്ങളെയും വിലമതിക്കുന്നു,” ആർ‌എൻ‌ഐ‌പി‌എൽ മാനേജിംഗ് ഡയറക്ടർ ബിജു ബാലേന്ദ്രൻ പറഞ്ഞു.
നിസാൻ, റെനോ മോഡലുകൾ ആഭ്യന്തര വിപണിയിൽ ഈ ഉത്പാദന കേന്ദത്തിൽ നിന്നാണ് പുറത്തിറക്കുന്നു. കയറ്റുമതി വിപണികൾക്കായുള്ള മോഡലുകളും എഞ്ചിനുകളും ഇവിടെ നിന്ന് നിർമ്മിക്കുന്നു.
Tags:    

Similar News