റിയല്‍ എസ്റ്റേറ്റ് ഭീമന്‍ -രഹേജ ഡെവലപ്പേഴ്‌സ്
ആഡംബര ഭവനം മുതല്‍ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗത്തിന് വേണ്ടിയുള്ള ചിലവ് കുറഞ്ഞ വീടുകള്‍ വരെ കമ്പനി നിര്‍മ്മിക്കുന്നു.
1990 ല്‍ നവീന്‍ എം രഹേജ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് രഹേജ ഡെവലപ്പേഴ്സ്. ഗുഡ്ഗാവ്, ബാംഗ്ലൂര്‍, മുംബൈ,...
1990 ല്‍ നവീന്‍ എം രഹേജ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് രഹേജ ഡെവലപ്പേഴ്സ്. ഗുഡ്ഗാവ്, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മേവാത്ത്, ധരുഹേര (ഹരിയാന) എന്നിവയുള്‍പ്പെടെ രാജ്യത്തെ 12 നഗരങ്ങളില്‍ പ്രോജക്ടുകള്‍ ഉണ്ട്. ആഡംബര ഭവനം മുതല്‍ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗത്തിന് വേണ്ടിയുള്ള ചെലവ് കുറഞ്ഞ വീടുകള്‍ വരെ കമ്പനി നിര്‍മ്മിക്കുന്നു. ഇതുവരെ ഏകദേശം 26 ദശലക്ഷം ചതുരശ്ര അടി നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയിട്ടുണ്ട്.
ഏകദേശം 7,500-ലധികം യൂണിറ്റുകള്‍ ഡെലിവറി ചെയ്തിട്ടുണ്ട്. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 7,000 എണ്ണം കൂടി നിര്‍മ്മാണം പൂര്‍ത്തിയാകും. 2008-ല്‍ രഹേജ ഡെവലപ്പേഴ്സ് ഗുഡ്ഗാവില്‍ 255 ഏക്കര്‍ സ്ഥലത്ത് ഒരു സ്‌പെഷ്യല്‍ എന്റര്‍പ്രൈസ് സോണ്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പദ്ധതി മുന്നോട്ട് പോയില്ല. 2014 ജനുവരി 29-ന് ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഡീനോട്ടിഫിക്കേഷന്‍ പ്രഖ്യാപിച്ചു.
2020-ല്‍ സിഎന്‍എന്‍ ന്യൂസ് 18 റിയല്‍ എസ്റ്റേറ്റ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍, രഹേജ ഡെവലപ്പേഴ്സിന്റെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ടവറുകളായ രഹേജ രേവന്തയ്ക്ക് നല്‍കി. ഗുരുഗ്രാമില്‍ സ്ഥിതി ചെയ്യുന്ന രഹേജ വന്യ 2020 ലെ ഗ്രീന്‍ പ്രോജക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ഗ്ലോറി ഓഫ് ഇന്ത്യ അവാര്‍ഡ് പോലുള്ള അഭിമാനകരമായ അവാര്‍ഡുകള്‍ രഹേജ ഡെവലപ്പേഴ്സിന് ലഭിച്ചിട്ടുണ്ട്.