ടാറ്റ എന്ന ജനപ്രിയ ബ്രാന്‍ഡ്
ജംഷഡ് ജി യുടെ മരണശേഷം, 1904 ല്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഡോറാബ്ജി ടാറ്റ ചെയര്‍മാനായി സ്ഥാനം ഏറ്റെത്ത സര്‍ ദോറാബ്ജി ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി (ടിസ്‌കോ) സ്ഥാപിച്ചു. ഇത് ടാറ്റ സ്റ്റീല്‍ എന്നറിയപ്പെടുന്നു. ടാറ്റ ലിമിറ്റഡ് അതിന്റെ ആദ്യത്തെ വിദേശ ഓഫീസ് തുറന്നത് ലണ്ടനിലാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 1911 ല്‍ സ്ഥാപിതമായി. 1938 ല്‍ ജെ ആര്‍ ഡി ടാറ്റയെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി നിയമിച്ചു. അദ്ദേഹത്തിന്റെ കടന്ന് വരവോടുകൂടി ഗ്രൂപ്പിന്റെ ആസ്തി 101 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് അഞ്ച് ബില്യണ്‍ യുഎസ് ഡോളറായി വളര്‍ന്നു. 14 സംരംഭങ്ങളില്‍ നിന്ന് ആരംഭിച്ച്,
അരനൂറ്റാണ്ടിന് ശേഷം 1988 ല്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍, ടാറ്റ സണ്‍സ് 95 സംരംഭങ്ങളുടെ ഒരു വലിയ കൂട്ടായ്മയായി വളര്‍ന്നു. കെമിക്കല്‍സ്, ടെക്നോളജി, കോസ്മെറ്റിക്സ്, മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, തേയില, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ തുടങ്ങിയ പുതിയ മേഖലകളിലേയ്ക്കും ഗ്രൂപ്പ് വളര്‍ന്നു.
മുംബൈ നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. 1868ല്‍ ജംഷഡ്ജി ടാറ്റ സ്ഥാപിച്ച ഇത് ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ വ്യാവസായിക ഗ്രൂപ്പുകളിലൊന്നാണിത്. ഓരോ ടാറ്റ കമ്പനിയും സ്വന്തം ഡയറക്ടര്‍മാരുടെയും ഷെയര്‍ഹോള്‍ഡര്‍മാരുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ടാറ്റ കെമിക്കല്‍സ്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ടാറ്റ എല്‍ക്‌സി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍, ജംഷഡ്പൂര്‍ എഫ്‌സി, തനിഷ്‌ക്, വോള്‍ട്ടാസ്, ടാറ്റ ക്ലിക്, ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡ്, ടാറ്റ കാപിറ്റല്‍, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, താജ് എയര്‍, വിസ്താര, ക്രോമ, ടാറ്റ സ്റ്റാര്‍ബക്സ്. എന്നിവയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തന മേഖലകള്‍.
ടാറ്റാ ഗ്രൂപ്പിന്റെ പിറവി
ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്ജി നുസര്‍വാന്‍ജി ടാറ്റ 1839 ല്‍ ജനിച്ചത്.1858 ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്ന് അദ്ദേഹം പാസാവുകയും താമസിയാതെ അദ്ദേഹം പിതാവിന്റെ വ്യാപാര സ്ഥാപനത്തില്‍ ചേര്‍ന്നു. ചൈനയുമായുള്ള വ്യാപാരം വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേക താല്‍പര്യം കാണിച്ചു. അമേരിക്കന്‍ ആഭ്യന്തര യുദ്ധം മുംബൈ കോട്ടണ്‍ മാര്‍ക്കറ്റില്‍ കുതിച്ചുചാട്ടത്തിന് കാരണമായപ്പോള്‍, അദ്ദേഹവും പിതാവും ഏഷ്യാറ്റിക് ബാങ്കിംഗ് കോര്‍പ്പറേഷനില്‍ ചേര്‍ന്നു. 1868 ല്‍ അബിസീനിയയിലേക്കുള്ള നേപ്പിയര്‍ പര്യവേഷണത്തിന്റെ കമ്മീഷണറേറ്റിനുള്ള ലാഭകരമായ കരാറിലെ ഒരു പങ്ക് നേടി. അതേസമയം, ചിഞ്ച്‌പോക്ലിയില്‍ ഒരു പാപ്പരായ ഓയില്‍ മില്‍ വാങ്ങി അതിനെ ഒരു കോട്ടണ്‍ മില്ലാക്കി. അലക്‌സാന്ദ്ര മില്‍ എന്ന പേരില്‍ രണ്ട് വര്‍ഷത്തിന് ശേഷം അത് ലാഭത്തില്‍ വിറ്റു. 1874 ല്‍ അദ്ദേഹം നാഗ്പൂരില്‍ എംപ്രസ് മില്‍ എന്ന പേരില്‍ മറ്റൊരു കോട്ടണ്‍ മില്‍ സ്ഥാപിച്ചു. 1903 ല്‍, കൊളാബ വാട്ടര്‍ ഫ്രണ്ടില്‍ താജ്മഹല്‍ ഹോട്ടല്‍ തുറന്നു.
ജംഷഡ് ടാറ്റക്ക് ശേഷം
ജംഷഡ് ജി യുടെ മരണശേഷം, 1904 ല്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഡോറാബ്ജി ടാറ്റ ചെയര്‍മാനായി സ്ഥാനം ഏറ്റെത്ത സര്‍ ദോറാബ്ജി ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി (ടിസ്‌കോ) സ്ഥാപിച്ചു. ഇത് ടാറ്റ സ്റ്റീല്‍ എന്നറിയപ്പെടുന്നു. ടാറ്റ ലിമിറ്റഡ് അതിന്റെ ആദ്യത്തെ വിദേശ ഓഫീസ് തുറന്നത് ലണ്ടനിലാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 1911 ല്‍ സ്ഥാപിതമായി. 1938 ല്‍ ജെ ആര്‍ ഡി ടാറ്റയെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി നിയമിച്ചു. അദ്ദേഹത്തിന്റെ കടന്ന് വരവോടുകൂടി ഗ്രൂപ്പിന്റെ ആസ്തി 101 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് അഞ്ച് ബില്യണ്‍ യുഎസ് ഡോളറായി വളര്‍ന്നു. 14 സംരംഭങ്ങളില്‍ നിന്ന് ആരംഭിച്ച്,
അരനൂറ്റാണ്ടിന് ശേഷം 1988 ല്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍, ടാറ്റ സണ്‍സ് 95 സംരംഭങ്ങളുടെ ഒരു വലിയ കൂട്ടായ്മയായി വളര്‍ന്നു. കെമിക്കല്‍സ്, ടെക്നോളജി, കോസ്മെറ്റിക്സ്, മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, തേയില, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ തുടങ്ങിയ പുതിയ മേഖലകളിലേയ്ക്കും ഗ്രൂപ്പ് വളര്‍ന്നു.
1952 ല്‍, ജെആര്‍ഡി ടാറ്റ എയര്‍ സര്‍വീസസ് (ടാറ്റ എയര്‍ലൈന്‍സ്) എയര്‍ലൈന്‍ സ്ഥാപിച്ചു. 1953 ല്‍, ഇന്ത്യാ ഗവണ്‍മെന്റ് എയര്‍ കോര്‍പ്പറേഷന്‍സ് നിയമം പാസാക്കുകയും ടാറ്റ സണ്‍സില്‍ നിന്ന് കാരിയറിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുകയും ചെയ്തു. ജെആര്‍ഡി ടാറ്റ 1977 വരെ ചെയര്‍മാനായി തുടര്‍ന്നു. 1945 ല്‍, ടാറ്റ മോട്ടോഴ്‌സ് സ്ഥാപിതമായി. ആദ്യം ലോക്കോമോട്ടീവുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1954 ല്‍,
ഡൈംലര്‍-ബെന്‍സുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭം രൂപീകരിച്ചതിന് ശേഷം വാണിജ്യ വാഹന വിപണിയില്‍ പ്രവേശിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1968 ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്ഥാപിച്ചു.
1991 ല്‍ രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി. ഇന്ത്യയിലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ വര്‍ഷം കൂടിയായിരുന്നു ഇത്. ടാറ്റ ഗ്രൂപ്പ് ,ടെറ്റ്ലി (2000), കോറസ് ഗ്രൂപ്പ് (2007), ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ (2008) എന്നിവയുള്‍പ്പെടെ നിരവധി കമ്പനികളെ ഏറ്റെടുത്തു. 2017-ല്‍ നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനായി ചുമതലയേറ്റെടുത്തു. നിലവില്‍ അദ്ദേഹം തന്നെയാണ് ചെയര്‍മാന്‍.