1000 കോടി തൊട്ട് യുപിഐ ഇടപാടുകള്‍

  • ഓഗസ്റ്റില്‍ പ്രതിദിനം 33 കോടി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് എന്‍പിസിഐ പറയുന്നത്
  • ഈ വര്‍ഷം ജുലൈയില്‍ 15.33 ലക്ഷം കോടി രൂപ മൂല്യം വരുന്ന 996 കോടി ഇടപാടുകള്‍ യുപിഐയില്‍ നടന്നു
  • പ്രതിമാസം ഏകദേശം 3000 കോടി അല്ലെങ്കില്‍ പ്രതിദിനം 100 കോടി യുപിഐ ഇടപാടുകളാണ് എന്‍പിസിഐ ലക്ഷ്യമിടുന്നത്
;

Update: 2023-08-31 09:49 GMT
online payments | upi
  • whatsapp icon

2023 ഓഗസ്റ്റില്‍ റെക്കോര്‍ഡിടാന്‍ തയാറെടുക്കുകയാണ് ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് ). ഇതാദ്യമായി 1000 കോടി ഇടപാടുകള്‍ ഓഗസ്റ്റില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നു നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കുകള്‍ പറയുന്നു.

ഓഗസ്റ്റ് 29 വരെ 14.68 ലക്ഷം കോടി രൂപയുടെ മൂല്യം വരുന്ന 989 കോടി ഇടപാടുകള്‍ നടന്നു കഴിഞ്ഞു. ഓഗസ്റ്റ് 30 വരെയുള്ള കണക്ക് അടുത്ത ദിവസം പുറത്തുവിടും. ഈ വര്‍ഷം ജുലൈയില്‍ 15.33 ലക്ഷം കോടി രൂപ മൂല്യം വരുന്ന 996 കോടി ഇടപാടുകള്‍ യുപിഐയില്‍ നടന്നിരുന്നു.

ഓഗസ്റ്റില്‍ പ്രതിദിനം 33 കോടി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് എന്‍പിസിഐ പറയുന്നത്. ഇതുപ്രകാരമാണെങ്കില്‍ ഓഗസ്റ്റില്‍ മൊത്തം 1005 കോടി ഇടപാടുകളെങ്കിലും നടക്കും.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രതിമാസം  3000 കോടി ഇടപാട്  അല്ലെങ്കില്‍ പ്രതിദിനം 100 കോടി യുപിഐ ഇടപാടുകളാണ് എന്‍പിസിഐ ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉത്സവ സീസണ്‍ യുപിഐക്ക് മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നുണ്ട്.

യുപിഐക്ക് 330 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.  എഴുപതു ദശലക്ഷത്തിലധികം വ്യാപാരികള്‍ 256 ദശലക്ഷത്തോളം ക്യുആര്‍ കോഡുകള്‍ വിന്യസിച്ചിട്ടുള്ളതായും കണക്കാക്കപ്പെടുന്നു.

ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം, ആമസോണ്‍പേ എന്നിവയാണ് യുപിഐ എന്ന പേയ്‌മെന്റിനെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.

നോട്ട് നിരോധനവും കോവിഡ്-19 മഹാമാരിയും രാജ്യത്തെ പേയ്മെന്റുകളുടെ ഡിജിറ്റലൈസേഷനെ ത്വരിതപ്പെടുത്തുകയും ചെയ്തു.

Tags:    

Similar News