ക്ഷേമ പെൻഷൻ; ഒരു മാസത്തെ തുക വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും
- ഇനി ആറ് മാസത്തെ കുടിശ്ശികയാണ് ശേഷിക്കുന്നത്
- മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും
ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്.
സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം 15 മുതൽ വിതരണം ചെയ്യുമെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.
ഇനി ആറ് മാസത്തെ കുടിശ്ശികയാണ് ശേഷിക്കുന്നത്.
ഏപ്രിൽ മുതൽ വിതരണം കൃത്യമായി നടക്കുമെന്നു ധന വകുപ്പ് വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനു 900 കോടി രൂപയാണ് വേണ്ടത്.