കെഎസ്ആര്‍ടിസിയിൽ പുഷ്‌പോത്സവത്തിന് പോകാം; ടിക്കറ്റ് 560 രൂപ മാത്രം

  • ജനുവരി 26, 28ന് മലപ്പുറത്തുനിന്നും രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്താം
  • ഭക്ഷണം എന്‍ട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജില്‍ ഉള്‍പ്പെടില്ല.
  • ജനുവരി 23 മുതല്‍ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തില്‍ പുഷ്‌പോത്സവം

Update: 2024-01-10 09:00 GMT

 ബജറ്റ് ഫ്രണ്ട്‌ലി യാത്രകള്‍ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആര്‍.ടി.സി മറ്റൊരു ടൂര്‍ പാക്കേജുമായി വീണ്ടും എത്തിയിരിക്കുകയാണ്. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നില്‍ക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉള്‍പ്പെടുന്നതാണ് പുതിയ പാക്കേജ്.

നിങ്ങള്‍ ഒരു യാത്ര പ്രേമിയാണെങ്കില്‍ ഒട്ടും വൈകണ്ട കെ.എസ്.ആര്‍.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാന്‍ പോകാം. 560 രൂപയാണ് ടിക്കറ്റ് നിരക്ക്.

വിവിധ ഇനത്തില്‍പ്പെട്ട പുഷ്പങ്ങളും രുചി വൈവിധ്യങ്ങളും കലാപരിപാടികളുമായി ജനുവരി 23 മുതല്‍ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തില്‍ പുഷ്‌പോത്സവം നടക്കുന്നത്.

ജനുവരി 26, 28 ദിവസങ്ങളിലായി മലപ്പുറത്തുനിന്നും രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം എന്‍ട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജില്‍ ഉള്‍പ്പെടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447203014 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Tags:    

Similar News