ഫോബ്‌സ് പട്ടികയിൽ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

  • 2022-ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി
  • ശമ്പളം കൊടുക്കാനില്ലാതെ ഈ ആഴ്ച 500 പേരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്

Update: 2024-04-05 08:23 GMT

പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി.

2022ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി. എന്നാൽ  കഴിഞ്ഞ വർഷം ഇത് 2.1 ബില്യൺ ഡോളർ (17,545കോടി) ആയിരുന്നു. ഇതിൽ നിന്നാണ്  ബൈജൂസിന്റെ ആസ്തി ഇപ്പോൾ പൂജ്യത്തിലേക്ക് കൂപ്പ് കുത്തിയത്.

 ശമ്പളം കൊടുക്കാനില്ലാതെ ഈ ആഴ്ച മാത്രം 500 പേരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. ആകെ മൂവായിരത്തോളം പേർക്ക് ഇതുവരെ ബൈജൂസിൽ നിന്ന് ജോലി നഷ്ടപ്പെട്ടു.

ഇന്ത്യയിലെ എജ്യുടെക് സ്റ്റാർട്ട്അപ്പ് സംരംഭകരിൽ ഏറ്റവും വലിയ തകർച്ച നേരിട്ടയാളാണ് ബൈജു രവീന്ദ്രൻ.

ബൈജു രവീന്ദ്രൻ ഉൾപ്പെടെ നാല് പേരാണ് ഫോബ്‌സ് സമ്പന്നരുടെ പട്ടികയിൽ നിന്ന് ഇത്തവണ പുറത്തായത്.

ചരിത്രത്തിൽ ആദ്യമായി 200 ഇന്ത്യക്കാരെ ഉൾപ്പെടുത്തിയാണ് ഫോബ്‌സ് സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. ഇതിലാണ് ലോകത്തെ അതിസമ്പന്നരുടെ പേരുകൾക്കൊപ്പമുണ്ടായിരുന്ന ബൈജൂസ് പുറത്തായത്.

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് പോസ്റ്റര്‍ ബോയിയായിട്ടായിരുന്നു ബൈജു രവീന്ദ്രനെ ലോകമാധ്യമങ്ങള്‍ വാഴ്ത്തിയത്. എന്നാല്‍, വളര്‍ച്ച പോലെ തന്നെ വീഴ്ചയും അപ്രതീക്ഷിതമായിരുന്നു.

  2011-ല്‍ സ്ഥാപിതമായ ബൈജൂസ്, 2022-ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നു. പ്രൈമറി സ്‌കൂള്‍ മുതല്‍ എംബിഎ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠന ആപ്പിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. എന്നാല്‍ സാമ്പത്തികമായ പിടിപ്പുകേട് തിരിച്ചടിയായി.  2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് 1 ബില്യണ്‍ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തി.


Tags:    

Similar News