ശബരിമല ഭക്തരുടെ എണ്ണം 5 ലക്ഷം കൂടി; അരവണ വില്‍പ്പന 147 കോടി
- മൊത്തം 357.47 കോടി രൂപ വരുമാനമായി ലഭിച്ചു
- 50 ലക്ഷം തീര്‍ഥാടകരാണ് ശബരിമലയിലെത്തിയത്
- കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല
ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ 357.47 കോടി രൂപ വരുമാനമായി ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനമായി ലഭിച്ചത്. ഈ വര്‍ഷം 10.35 കോടിയുടെ (10,35,55,025 രൂപ) അധിക വര്‍ധനയാണ് വരുമാനത്തിലുണ്ടായത്.
അരവണ വില്‍പ്പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പ്പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഈ ഇനത്തിലെ വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
തീര്‍ഥാടകരുടെ എണ്ണത്തിലും ഈ സീസണില്‍ വര്‍ധനയുണ്ടായി. അഞ്ച് ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി എത്തിയത്.
50 ലക്ഷം (50,06412) തീര്‍ഥാടകരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219).