സൂപ്പര്‍ ആപ്പുമായി മഹീന്ദ്ര ഫിനാന്‍സ്

  • സുരക്ഷിതവും കാര്യക്ഷമവും ലളിതവുമായ രീതിയില്‍ ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും ലഭ്യമാക്കും
  • മെട്രോ- മെട്രോ ഇതര നഗരങ്ങളില്‍ ഒരു ഡിജിറ്റല്‍ ഇടപാട് പ്രാപ്തമാക്കും
  • ഡിജിറ്റല്‍ ഇന്റര്‍ഫേസായി ആപ്പ് പ്രവര്‍ത്തിക്കും

Update: 2024-02-13 08:52 GMT

സൂപ്പര്‍ ആപ്പ് നിര്‍മ്മിക്കാന്‍ ഐബിഎമ്മുമായി സഹകരികരണം പ്രഖ്യാപിച്ച് മഹീന്ദ്ര ഫിനാന്‍സ്. മഹീന്ദ്ര ഫിനാന്‍സിന്റെ ഒന്നിലധികം ബിസിനസുകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സൂപ്പര്‍ ആപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഡിജിറ്റല്‍ ഇന്റര്‍ഫേസായി ആപ്പ് പ്രവര്‍ത്തിക്കുമെന്ന് മഹീന്ദ്ര ഫിനാന്‍സ് വ്യക്തമാക്കി.

വ്യക്തിഗത വായ്പകള്‍, സംരംഭ വായ്പകള്‍, മോര്‍ട്ട്‌ഗേജ് വായ്പകള്‍, ലീസിംഗ് സൊല്യൂഷനുകള്‍, പേയ്മെന്റുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, ഇന്‍ഷുറന്‍സ് സൊല്യൂഷനുകള്‍ എന്നിവ സൂപ്പര്‍ ആപ്പിലൂടെ പ്രയോജനപ്പെടുത്താനാകും. കൂടാതെ മറ്റ് നിക്ഷേപ, വെല്‍ത്ത് മാനേജ്മെന്റ് സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെ മഹീന്ദ്ര ഫിനാന്‍സിന്റെ വിവിധ വാഹന, വാഹനേതര വായ്പാ ബിസിനസുകള്‍ സൂപ്പര്‍ ആപ്പിലൂടെ ലഭിക്കും. സുരക്ഷിതവും കാര്യക്ഷമവും ലളിതവുമായ രീതിയില്‍ ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും ലഭ്യമാക്കന്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനക്ഷമായ തരത്തിലാകും ആപ്പ് തയ്യാറാക്കുക. മെട്രോ- മെട്രോ ഇതര നഗരങ്ങളില്‍ ഒരു ഡിജിറ്റല്‍ ഇടപാട് പ്രാപ്തമാക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. പ്രധാന ബിസിനസുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഒരു തന്ത്രപരമായ ഇനമാണ് സൂപ്പര്‍ ആപ്പെന്നും വളര്‍ന്നുവരുന്ന ഇന്ത്യയ്ക്കായി ഹൈപ്പര്‍-വ്യക്തിഗതമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് കമ്പനിയെ പ്രാപ്തരാക്കുമെന്നും മഹീന്ദ്ര ഫിനാന്‍സ് എംഡിയും സിഇഒ-യുമായ റൗള്‍ റെബെല്ലോ പറഞ്ഞു

''ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഞങ്ങളുടെ ഡിജിറ്റല്‍ സാമ്പത്തിക പരിഹാരങ്ങള്‍ വേഗത്തിലാക്കാന്‍ മഹീന്ദ്ര ഫിനാന്‍സില്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. ആപ്പിന്റെ സഹായത്തോടെ, മഹീന്ദ്ര ഫിനാന്‍സ് 'എമര്‍ജിംഗ് ഇന്ത്യയ്ക്കായി തിരഞ്ഞെടുക്കുന്ന സാമ്പത്തിക പരിഹാര പങ്കാളി' എന്ന നിലയില്‍ അതിന്റെ സ്ഥാനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'മഹീന്ദ്ര ഫിനാന്‍സ് എംഡിയും സിഇഒയുമായ റൗള്‍ റെബെല്ലോ പറഞ്ഞു.

Tags:    

Similar News