വ്യാപാര-നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗം

  • 13-ാമത് മന്ത്രിതല സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അബുദാബിയിലാണ് നടക്കുക.

Update: 2023-11-14 11:12 GMT

യുഎസ് വ്യാപാര പ്രതിനിധി (യുഎസ്ടിആര്‍) കാതറിന്‍ തായ്യുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഗോയല്‍ യുഎസിലെത്തിയത്.

കൊറിയന്‍ വാണിജ്യ മന്ത്രി ഡക്യുന്‍ ആന്‍, സിംഗപ്പൂര്‍ വ്യാപാര വ്യവസായ മന്ത്രി ഗാന്‍ കിം യോങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്ക് (ഐപിഇഎഫ്) യോഗത്തിനായാണ് വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ യുഎസിലെത്തിയത്്.

ലോക വ്യാപാര സംഘടനയുടെ 13മത് മന്ത്രിതല യോഗം വ്യാപാര, നിക്ഷേപ മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചതായി പിയൂഷ് ഗോയല്‍ പറഞ്ഞു. 164 അംഗ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുടിഒ) 13-ാമത് മന്ത്രിതല സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അബുദാബിയിലാണ് നടക്കുക.

സിംഗപ്പൂര്‍, ദക്ഷിണ കൊറിയന്‍ പ്രതിനിധികളുമായുള്ള ആശയവിനിമയത്തിനിടെ, സ്വതന്ത്ര വ്യാപാര കരാറുകളുടെ പുനരവലോകനം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതായി വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ഊര്‍ജം, ഉല്‍പ്പാദനം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിവിധ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും സംരംഭകരും പങ്കെടുത്തു.

യുഎസിലേക്കുള്ള കയറ്റുമതി ഒരു വര്‍ഷം മുമ്പ് 41.49 ബില്യണ്‍ ഡോളറില്‍ നിന്ന് 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 38.28 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 25.79 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ഇറക്കുമതി 21.39 ബില്യണ്‍ ഡോളറായി കുറഞ്ഞു.



Tags:    

Similar News