മലബാര്‍ ഗോള്‍ഡ് പുതിയ 20 ഷോറൂമുകള്‍ ആരംഭിക്കുന്നു
- ഒക്ടോബര്‍ മാസത്തിലാണ് മലബാര്‍ ഗോള്‍ഡ് 20 ഷോറൂമുകള്‍ ആരംഭിക്കുന്നത്
- ലോകത്തെ മുന്‍നിര റീട്ടെയില്‍ ജ്വല്ലറിയാകാനുള്ള കമ്പനിയുടെ പ്രയാണം
- മലബാര്‍ ഗോള്‍ഡിന് നിലവില്‍ 13 രാജ്യങ്ങളിലായി 355 ഷോറൂമുകളാണ് ഉള്ളത്
ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഒക്ടോബറില്‍ 20 പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍ മൂന്ന് ഷോറൂമുകളും ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് ഷോറൂമുകളും ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ ഷോറൂമും കമ്പനി തുറക്കും.
ഷാര്‍ജയിലെ മുവൈലയിലും ഖത്തറിലെ മുഐതറിലും സൗദി അറേബ്യയിലെ നഖീല്‍ മാളിലും വടക്കേ അമേരിക്കയിലും പുതിയ ഷോറൂമുകള്‍ തുറക്കും.
'ഒക്ടോബറില്‍ 20 പുതിയ ഷോറൂമുകള്‍ തുറക്കുന്നത് ലോകത്തെ മുന്‍നിര റീട്ടെയില്‍ ജ്വല്ലറിയാകാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നു. ഞങ്ങളുടെ വിപുലീകരണ പദ്ധതി സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് ഞങ്ങളുടെ ബിസിനസിനെ മുന്നോട്ട് നയിക്കുക മാത്രമല്ല, സമൂഹത്തിന് ഗുണവും ചെയ്യും,' മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.
പുതിയ ഷോറൂമുകള്‍ പരമ്പരാഗതവും സമകാലികവുമായ ആഭരണ ശേഖരങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയും വ്യക്തിഗത ഷോപ്പിംഗ് അനുഭവവും പ്രദാനം ചെയ്യുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
മലബാര്‍ ഗോള്‍ഡ് നിലവില്‍ 13 രാജ്യങ്ങളിലായി 355 ഷോറൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.