ആറ് മാസത്തിനുള്ളില്‍ 500 ഇന്റേണുകളെ നിയമിക്കുമെന്ന് ഈസ് മൈ ട്രിപ്പ് സിഇഒ

  • 500-ലധികം ഇന്റേണ്‍സിനെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം ഈസ് മൈ ട്രിപ്പ് അറിയിച്ചു
  • സ്‌കീമിന് കീഴില്‍, പ്രതിമാസം 5,000 രൂപ ഇന്റേണ്‍ഷിപ്പ് അലവന്‍സും 6,000 രൂപ ഒറ്റത്തവണ സഹായവും യുവാക്കള്‍ക്ക് നല്‍കും
  • കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വഴി ഇന്റേണുകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് കമ്പനികള്‍ വഹിക്കും

Update: 2024-07-30 15:40 GMT

വരുന്ന മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ 500-ലധികം ഇന്റേണ്‍സിനെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം ഈസ് മൈ ട്രിപ്പ് അറിയിച്ചു. 2024-25 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഗവണ്‍മെന്റിന്റെ നിര്‍ദ്ദിഷ്ട ഇന്റേണ്‍ഷിപ്പ് സ്‌കീമിനെ പിന്തുണയ്ക്കുന്നതിനായാണ് നടപടി.

പണമടച്ചുള്ള ഇന്റേണ്‍ഷിപ്പുകള്‍ വകുപ്പുകളിലുടനീളം, പ്രത്യേകിച്ച് സെയില്‍സ്, മാര്‍ക്കറ്റിംഗ്, ബാക്ക്-എന്‍ഡ് കസ്റ്റമര്‍ കെയര്‍ എന്നിവയില്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നിശാന്ത് പിറ്റി പിടിഐയോട് പറഞ്ഞു.

യുവാക്കള്‍ക്ക് ജോലി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിര്‍മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ അഞ്ച് വര്‍ഷ കാലയളവില്‍ 1 കോടി യുവാക്കള്‍ക്ക് 500 മികച്ച കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു പദ്ധതി ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചു.

സ്‌കീമിന് കീഴില്‍, പ്രതിമാസം 5,000 രൂപ ഇന്റേണ്‍ഷിപ്പ് അലവന്‍സും 6,000 രൂപ ഒറ്റത്തവണ സഹായവും യുവാക്കള്‍ക്ക് നല്‍കും. അതേസമയം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വഴി ഇന്റേണുകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് കമ്പനികള്‍ വഹിക്കും.

Tags:    

Similar News