സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ വില 10-15 ശതമാനം വരെ കുറയുമെന്ന് കയറ്റുമതിക്കാർ
ഡെല്‍ഹി: ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ വില 10-15 ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രേമോഷന്‍ കൗണ്‍സില്‍ (EEPC) പറഞ്ഞു. സ്റ്റീല്‍ വ്യവസായം ഉപയോഗിക്കുന്ന കോക്കിംഗ് കല്‍ക്കരി, ഫെറോനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ചില അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എഞ്ചിനീയറിംഗ് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കും, കയറ്റുമതിക്കാര്‍ക്കും ഈ നീക്കം പ്രയോജനപ്പെടുമെന്നും, ആഗോള വിപണിയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാകുവാന്‍ സഹായിക്കുമെന്നും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനോട് പ്രതികരിച്ചുകൊണ്ട് ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ മഹേഷ് ദേശായി […]
ഡെല്‍ഹി: ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ വില 10-15 ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രേമോഷന്‍ കൗണ്‍സില്‍ (EEPC) പറഞ്ഞു. സ്റ്റീല്‍ വ്യവസായം ഉപയോഗിക്കുന്ന കോക്കിംഗ് കല്‍ക്കരി, ഫെറോനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ചില അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എഞ്ചിനീയറിംഗ് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കും, കയറ്റുമതിക്കാര്‍ക്കും ഈ നീക്കം പ്രയോജനപ്പെടുമെന്നും, ആഗോള വിപണിയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാകുവാന്‍ സഹായിക്കുമെന്നും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനോട് പ്രതികരിച്ചുകൊണ്ട് ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ മഹേഷ് ദേശായി പറഞ്ഞു.
സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പ്രൈമറി സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വില 10 ശതമാനം മുതൽ 15 ശതമാനവും വരെ കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചചേര്‍ത്തു. സ്റ്റീലിന്റെ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന്റെ ചെലവ് കുറയ്ക്കുമെന്നും അതിനാല്‍ വില കുറയുെമന്നും മഹേഷ് ദേശായി പറഞ്ഞു.
അതേസമയം, ടിഎംടിയുടെ വിലകള്‍ ഇതിനകം തന്നെ കുറഞ്ഞു തുടങ്ങിയതായി ഓള്‍ ഇന്ത്യ ഇന്‍ഡക്ഷന്‍ ഫര്‍ണസസ് അസോസിയേഷന്‍ (എഐഐഎഫ്എ) സെക്രട്ടറി ജനറല്‍ കമല്‍ അഗര്‍വാള്‍ പറഞ്ഞു. ടിഎംടി ബാറുകളുടെ വില ഞായറാഴ്ച ടണ്ണിന് 57,000 രൂപയായിരുന്നപ്പോള്‍ തിങ്കളാഴ്ച ടണ്ണിന് 52,000 രൂപയില്‍ വ്യാപാരം നടന്നു. ടണ്ണിന് 5,000 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. അതുപോലെ, ഇങ്കോട്ടുകളുടെയും ബില്ലറ്റുകളുടെയും വില യഥാക്രമം ടണ്ണിന് 50,000 രൂപയും ടണ്ണിന് 51,000 രൂപയും ആയി കുറഞ്ഞു.