വൈറ്റ് ഓക്ക് ക്യാപിറ്റല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ 100 ശാഖകള്‍ ആരംഭിക്കും
ഡെല്‍ഹി: വൈറ്റ്ഓക്ക് ക്യാപിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് വരുന്ന 12 മുതല്‍ 18 മാസത്തിനുള്ളില്‍ രാജ്യത്ത് 100 ശാഖകള്‍ ആരംഭിക്കും. ഫ്‌ളെക്‌സി കാപ് ഫണ്ട്, എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ട്, ലാര്‍ജ് കാപ് ഫണ്ട്, മിഡ്-കാപ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം എന്നിങ്ങനെ ആറ് മൂച്വല്‍ ഫണ്ടുകൾ ആരംഭിക്കുമെന്ന് വൈറ്റ്ഓക്ക് ക്യാപിറ്റല്‍ അസറ്റ് മാനേജ്‌മെന്റിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പ്രതീക് പാന്ത് പറഞ്ഞു. കമ്പനി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ആരംഭിക്കുന്നതിനായുള്ള പ്രാഥമിക രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വൈറ്റ്ഓക്ക് പ്രധാനമായും […]
ഡെല്‍ഹി: വൈറ്റ്ഓക്ക് ക്യാപിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് വരുന്ന 12 മുതല്‍ 18 മാസത്തിനുള്ളില്‍ രാജ്യത്ത് 100 ശാഖകള്‍ ആരംഭിക്കും.
ഫ്‌ളെക്‌സി കാപ് ഫണ്ട്, എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ട്, ലാര്‍ജ് കാപ് ഫണ്ട്, മിഡ്-കാപ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം എന്നിങ്ങനെ ആറ് മൂച്വല്‍ ഫണ്ടുകൾ ആരംഭിക്കുമെന്ന് വൈറ്റ്ഓക്ക് ക്യാപിറ്റല്‍ അസറ്റ് മാനേജ്‌മെന്റിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പ്രതീക് പാന്ത് പറഞ്ഞു. കമ്പനി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ആരംഭിക്കുന്നതിനായുള്ള പ്രാഥമിക രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വൈറ്റ്ഓക്ക് പ്രധാനമായും ആക്ടീവ് ഫണ്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം, അത്തരം ഫണ്ടുകള്‍ക്ക് ധാരാളം സാധ്യതകളുണ്ട്. കമ്പനിയുടെ 30-അംഗ ടീമിന്റെ വൈദഗ്ധ്യവും ഇതിന് സഹായിക്കുമെന്ന് പാന്ത് പറഞ്ഞു.
സ്വന്തം ഡിജിറ്റല്‍ ഇന്റര്‍ഫേസ് നിര്‍മ്മിക്കുകയും, വ്യത്യസ്തമായ ഉള്ളടക്കങ്ങളും, സേവനങ്ങളും നിക്ഷേപകരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഫിന്‍ടെക് കമ്പനികളുടെയും സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെയും സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കമ്പനിക്ക് ജയ്പൂര്‍, വാരണാസി, ഡെറാഡൂണ്‍, അമൃത്‌സര്‍ എന്നിവയുള്‍പ്പെടെ 30 നഗരങ്ങളിലായി 40 ശാഖകളുണ്ട്. 42,000 കോടി രൂപ മൂല്യമുള്ള ഓഹരി അധിഷ്ഠിത ആസ്തികളുടെ നിക്ഷേപ മാനേജ്മെന്റും ഉപദേശക സേവനങ്ങളും നല്‍കുന്ന വൈറ്റ് ഓക്ക് ക്യാപിറ്റല്‍ അടുത്തിടെ യെസ് മ്യൂച്വല്‍ ഫണ്ടിനെ സ്വന്തമാക്കിയാണ് മ്യൂച്വല്‍ ഫണ്ട് രംഗത്തേക്ക് പ്രവേശിച്ചത്.
ഗോള്‍ഡ്മാന്‍ സാക്ക്സ് അസറ്റ് മാനേജ്മെന്റിന്റെ ഇന്ത്യ ഇക്വിറ്റി-ഗ്ലോബല്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ബിസിനസുകളുടെ മുന്‍ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ആയിരുന്ന പ്രശാന്ത് ഖേംകയാണ് വൈറ്റ് ഓക്ക് ഗ്രൂപ്പ് സ്ഥാപിച്ചത്.