19 Sep 2022 4:15 AM GMT
Summary
ഡെല്‍ഹി: അടുത്ത വിപണന വര്‍ഷത്തേക്കുള്ള പഞ്ചസാരയുടെ കയറ്റുമതി ക്വാട്ട സര്‍ക്കാര്‍ ഒക്ടോബറില്‍ പ്രഖ്യാപിക്കുമെന്ന് റോളര്‍ ഫ്ളോര്‍ മില്ലേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ആര്‍എഫ്എംഎഫ്ഐ) 82-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു. മേയില്‍ 100 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് 12 ലക്ഷം ടണ്‍ കൂടി അനുവദിച്ചു. ഇത് 2021-22 വിപണന വര്‍ഷത്തിലെ മൊത്തം കയറ്റുമതി ക്വാട്ട 112 ലക്ഷം ടണ്ണായി ഉയര്‍ത്തി. ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി […]
ഡെല്‍ഹി: അടുത്ത വിപണന വര്‍ഷത്തേക്കുള്ള പഞ്ചസാരയുടെ കയറ്റുമതി ക്വാട്ട സര്‍ക്കാര്‍ ഒക്ടോബറില്‍ പ്രഖ്യാപിക്കുമെന്ന് റോളര്‍ ഫ്ളോര്‍ മില്ലേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ആര്‍എഫ്എംഎഫ്ഐ) 82-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു. മേയില്‍ 100 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് 12 ലക്ഷം ടണ്‍ കൂടി അനുവദിച്ചു. ഇത് 2021-22 വിപണന വര്‍ഷത്തിലെ മൊത്തം കയറ്റുമതി ക്വാട്ട 112 ലക്ഷം ടണ്ണായി ഉയര്‍ത്തി.
ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 2020-21 വിപണന വര്‍ഷത്തില്‍ 70 ലക്ഷം ടണ്ണും, 2019-20 ല്‍ 59 ലക്ഷം ടണ്ണും, 2018-19 ല്‍ 38 ലക്ഷം ടണ്ണുമാണ്. മിച്ച ഉത്പാദനം കണക്കിലെടുത്ത് 2022-23 വിപണന വര്‍ഷത്തേക്ക് 80 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് പഞ്ചസാര വ്യവസായ സംഘടനയായ ഐഎസ്എംഎ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആദിത്യ ജുന്‍ജുന്‍വാല ഇതു സംബന്ധിച്ച് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതിയിരുന്നു.
എത്തനോള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള പഞ്ചസാരയുടെ കണക്ക് മാറ്റിനില്‍ത്തിയാല്‍ പഞ്ചസാര ഉത്പാദനം നിലവിലെ വിപണന വര്‍ഷത്തിലെ 394 ലക്ഷം ടണ്ണില്‍ നിന്ന് 2022-23 ല്‍ ഏകദേശം 400 ലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ജുന്‍ജുന്‍വാല പറഞ്ഞു. എന്നിരുന്നാലും, നിലവിലെ വിപണന വര്‍ഷത്തില്‍ 34 ലക്ഷം ടണ്ണില്‍ നിന്ന് 2022-23 ല്‍ 45 ലക്ഷം ടണ്‍ പഞ്ചസാര എത്തനോളിനായി മാറ്റിനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം 2022-23ല്‍ യഥാര്‍ത്ഥ പഞ്ചസാര ഉത്പാദനം 355 ലക്ഷം ടണ്ണായിരിക്കുമെന്ന് ഐഎസ്എംഎ പ്രസിഡന്റ് പറഞ്ഞു.
2022-23 ലെ കയറ്റുമതി നയം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ജുന്‍ജുന്‍വാല സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.