image

19 Aug 2022 1:55 AM

അക്വാ ബസാര്‍ ആപ്പ്; മത്സ്യകൃഷി ഇനി ഒരു കുടക്കീഴിലാക്കാം

MyFin Desk

അക്വാ ബസാര്‍ ആപ്പ്; മത്സ്യകൃഷി ഇനി ഒരു കുടക്കീഴിലാക്കാം
X

Summary

ഡെല്‍ഹി: മത്സ്യകര്‍ഷകരെയും ഓഹരിപങ്കാളികളെയും സഹായിക്കുന്നതിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രി പര്‍ഷോത്തം രൂപാല ഓണ്‍ലൈന്‍ മാര്‍ക്കറ്റ്  ആപ്ലിക്കേഷനായ 'അക്വാ ബസാര്‍' പുറത്തിറക്കി. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയ്ക്ക് (പിഎംഎസ്എസൈ്വ) കീഴില്‍ എന്‍എഫ്ഡിബിയുടെ ധനസഹായത്തോടെ ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ഐസിഎആര്‍- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചറാണ് അക്വാ ബസാര്‍ വികസിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. അക്വാകള്‍ച്ചര്‍ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ പങ്കാളികളെ ബന്ധിപ്പിക്കുന്ന ഒരു മാര്‍ക്കറ്റായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. മത്സ്യ കുഞ്ഞുങ്ങള്‍, തീറ്റ, മരുന്നുകള്‍ മുതലായവ […]


ഡെല്‍ഹി: മത്സ്യകര്‍ഷകരെയും ഓഹരിപങ്കാളികളെയും സഹായിക്കുന്നതിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രി പര്‍ഷോത്തം രൂപാല ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനായ 'അക്വാ ബസാര്‍' പുറത്തിറക്കി. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയ്ക്ക് (പിഎംഎസ്എസൈ്വ) കീഴില്‍ എന്‍എഫ്ഡിബിയുടെ ധനസഹായത്തോടെ ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ഐസിഎആര്‍- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചറാണ് അക്വാ ബസാര്‍ വികസിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
അക്വാകള്‍ച്ചര്‍ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ പങ്കാളികളെ ബന്ധിപ്പിക്കുന്ന ഒരു മാര്‍ക്കറ്റായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. മത്സ്യ കുഞ്ഞുങ്ങള്‍, തീറ്റ, മരുന്നുകള്‍ മുതലായവ ലഭ്യമാക്കാന്‍ മത്സ്യ കര്‍ഷകരെയും പങ്കാളികളെയും ആപ്പ് സഹായിക്കും. കൂടാതെ മത്സ്യകൃഷിക്ക് ആവശ്യമായ സേവനങ്ങളും കര്‍ഷകര്‍ക്ക് വില്‍പ്പനയ്ക്കുള്ള സഹായവും ലഭ്യമാക്കും. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ചെമ്മീന്‍ കൃഷിക്ക് വലിയ സാധ്യതകളുണ്ടെന്ന് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാന്‍ പറഞ്ഞു.
ഈ സംസ്ഥാനങ്ങളില്‍ അക്വാകള്‍ച്ചര്‍ വികസിപ്പിച്ചാല്‍ ചെമ്മീന്‍ ഉത്പാദനത്തില്‍ ആന്ധ്രാപ്രദേശുമായി മത്സരിക്കാം. ഈ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വിപുലീകരണ സേവനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഷിംഗ് ഹാര്‍ബറുകള്‍, ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍, ഐസ് പ്ലാന്റുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഫിഷറീസ് വകുപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി എല്‍ മുരുകന്‍ പറഞ്ഞു.